നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിന് റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂർ ജയിലിൽ തുടരും. ജാമ്യ ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയിൽ ബോബി ചെമ്മണ്ണൂർ ജാമ്യാപേക്ഷ നൽകിയത്. നടിയോട് മോശമായി പെരുമാറിയിട്ടില്ല. തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും മജിസ്ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകൾ കൃത്യമായി പരിശോധിച്ചില്ലെന്നും ബോബി ചെമ്മണ്ണൂർ കോടതിയെ അറിയിച്ചു. അടിയന്തിരമായി ഹർജി പരിഗണിക്കേണ്ട എന്ത് സാഹചര്യം ആണുള്ളതെന്ന് ചോദിച്ച ഹൈക്കോടതി പൊതുവിടത്തിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണ്ടേയെന്നും ആരാഞ്ഞു. സമാന പരാമർശങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ബോബി ചെമ്മണ്ണൂർ ഉറപ്പു നൽകാമെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. മറുപടി പറയാൻ സർക്കാരിന് സമയം നൽകിയ കോടതി ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി.
Latest from Main News
ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില് ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു. ഇടവിട്ടുള്ള മഴ തുടരുന്നതിനാല് വീടുകളിലും
2026ല് സര്ക്കാര് പത്ത് വര്ഷം പൂര്ത്തിയാക്കുന്ന ഘട്ടത്തില് നവകേരളം സാക്ഷാത്കരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രണ്ടാം പിണറായി വിജയന് സര്ക്കാറിന്റെ
നാടിനെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലപാതകത്തിൽ വിധി വന്നു. പ്രതി കേഡൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം ശിക്ഷയും 12 ലക്ഷം പിഴയും
ലഹരിക്കെതിരെയുള്ള പോരാട്ടത്തില് പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളില് ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകള് അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റന്റ്
മെയ് 14 ന് രാത്രി 10 മണി കഴിഞ്ഞാല് സര്വ്വേശ്വര കാരകനായ വ്യാഴം ഇപ്പോള് നില്ക്കുന്ന എടവരാശിയില് നിന്ന് മിഥുന രാശിയിലേക്ക്