കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിൽ 24 വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്ന അരങ്ങാടത്ത് അംഗൻവാടിക്ക് കെട്ടിടം സ്വന്തമായി. പ്രദേശത്തുകാരുടെയും സംഘടനകളുടെയും സാമ്പത്തിക സഹായത്തിലും ഗ്രാമ പഞ്ചായത്തിന്റെ തനതു ഫണ്ടും ഉപയോഗിച്ചു വാങ്ങിയ സ്ഥലത്ത് പന്തലായനി ബ്ലോക്ക് പഞ്ചായത്താണ് കെട്ടിടം നിർമ്മിച്ചു നൽകിയത്. ഉത്സവാന്തരീക്ഷത്തിൽ നടന്ന കെട്ടിടത്തിന്റെ ഉദ്ഘാടനം ശിലാഫലകം അനാച്ഛാദനം ചെയ്തു കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഉപാധ്യക്ഷ ചൈത്ര വിജയൻ, സ്ഥിരം സമിതി അധ്യക്ഷൻ കെ.ടി.എം. കോയ, ബ്ലോക്ക് പഞ്ചായത്തംഗം ഇ.കെ. ജുബീഷ്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ബേബി സുന്ദർരാജ്, എം.എൽ.എം.എസ്.സി അധ്യക്ഷൻ എം.സുധ, അഡീഷണൽ സി.ഡി.പി.ഒ. അനുരാധ, അംഗൻവാടി വർക്കർ എൻ.കെ.ഷാജി, എം.കെ. വേലായുധൻ, ടി.വി.രാജൻ, കെ.കെ. സജീവൻ, റജീന സത്യപാലൻ, എ.സോമശേഖരൻ, സി. അരവിന്ദൻ, ചന്ദ്രൻ കാർത്തിക, എം.പി. ശ്രീധരൻ കുറ്റിയിൽ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.
Latest from Local News
ചേമഞ്ചേരി :തുവ്വപ്പാറ തുവ്വക്കാട് പറമ്പിൽ പ്രേമൻ (63) അന്തരിച്ചു. ഭാര്യ :പ്രീതി. മക്കൾ: പ്രജിഷ ,അനോഷ് മരുമക്കൾ: സജേഷ് , അരുണിമ
മേപ്പയ്യൂർ: മുൻ മേപ്പയ്യൂർ ഗ്രാമ പഞ്ചാവൈസ് പ്രസിഡണ്ടും, കേരള സ്റ്റേറ്റ് എൻ. ജി.ഒ സെൻ്റർ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന കൊഴുക്കല്ലൂരിലെ കെ.പാച്ചർ കൊല്ലർ
അഖിലന്ത്യാ എംപ്ലോയീസ് പ്രൊവിഡണ്ട് ഫണ്ട് കൊയിലാണ്ടി താലൂക്ക് പ്രസിഡൻ്റ്, കേരള സീനിയർ സിറ്റിസൺസ് ഫോറം ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ്, ചെങ്ങാട്ടകാവ്
എംപി ഷാഫി പറമ്പിലിനെ തെരുവിൽ തടയുകയും, അസഭ്യഭാഷയിൽ ആക്ഷേപിക്കുകയും ചെയ്ത Dyfi ഗുണ്ടാ യിസത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ യു.ഡി.എഫ് പ്രതിഷേധപ്രകടനം നടത്തി.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 29 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം