കായിക ഡയറക്‌ടറേറ്റിന് കീഴിലെ സ്‌കൂളുകളിലേക്ക് 2025-26 വർഷത്തേക്കുള്ള അഡ്‌മിഷന് അപേക്ഷിക്കാം - The New Page | Latest News | Kerala News| Kerala Politics

കായിക ഡയറക്‌ടറേറ്റിന് കീഴിലെ സ്‌കൂളുകളിലേക്ക് 2025-26 വർഷത്തേക്കുള്ള അഡ്‌മിഷന് അപേക്ഷിക്കാം

2025-26 അധ്യയന വര്‍ഷത്തേക്ക്  സംസ്ഥാന കായിക വകുപ്പിന് കീഴിലെ കായിക ഡയറക്‌ടറേറ്റിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്‌കൂളുകളിലേക്കും അക്കാദമികളിലേക്കുമുള്ള ആദ്യഘട്ട സെലക്ഷന്‍ ജനുവരി 18 മുതല്‍ നടക്കും. തിരുവനന്തപുരം ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, തൃശൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ എന്നിവിടങ്ങളിലേക്കും കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍, സ്‌കൂള്‍ അക്കാദമികള്‍ എന്നിവിടങ്ങളിലേക്കുമുള്ള സെലക്ഷനാണ് നടക്കുന്നത്.

6, 7, 8, പ്ലസ് വണ്‍ ക്ലാസുകളിലേക്ക് നേരിട്ടും 9,10 ക്ലാസുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററല്‍ എന്‍ട്രിയിലൂടെയും ആയിരിക്കും സെലക്ഷന്‍ നടക്കുക. ബാസ്‌കറ്റ് ബോള്‍, ബോക്‌സിങ്, ഹോക്കി, ജൂഡോ, വോളിബോള്‍, റസ്ലിംങ് എന്നീ കായിക ഇനങ്ങളിലേക്ക് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും, ഫുട്‌ബോളിലും തൈക്കോണ്ടോയിലും പെണ്‍കുട്ടികള്‍ക്ക് മാത്രവുമാണ് സെലക്ഷന്‍.

ആണ്‍കുട്ടികളുടെ ഫുട്‌ബോള്‍ സെലക്ഷന്‍ പിന്നീട് നടത്തും. 6,7 ക്ലാസുകളിലേക്കുള്ള സെലക്ഷന്‍ കായിക ക്ഷമത ടെസ്റ്റിന്‍റെ അടിസ്ഥാനത്തിലും 8, പ്ലസ് വണ്‍ ക്ലാസുകളിലേക്കുള്ള സെലക്ഷന്‍ കായികക്ഷമതയുടെയും അതാത് കായിക ഇനത്തിലെ മികവിന്‍റെയും അടിസ്ഥാനത്തിലുമാണ്. 9,10 ക്ലാസുകളിലേക്കുള്ള ലാറ്ററില്‍ എന്‍ട്രിക്ക് സംസ്ഥാന തലത്തില്‍ മെഡല്‍ കരസ്ഥമാക്കിയവരോ തത്തുല്യ പ്രകടനം കാഴ്‌ചവച്ചവരോ ആയിരിക്കണം. ആദ്യഘട്ട സെലക്ഷനില്‍ മികവ് തെളിയിക്കുന്നവരെ 2025 ഏപ്രില്‍ മാസത്തില്‍ സംഘടിപ്പിക്കുന്ന ഒരാഴ്‌ചത്തെ അസസ്‌മെന്‍റ് ക്യാമ്പില്‍ പങ്കെടുപ്പിക്കും. ക്യാമ്പിലെ പ്രകടനത്തിന്‍റെയും ടെസ്റ്റുകളുടെയും അടിസ്ഥാനത്തിലാണ് അന്തിമ തെരഞ്ഞെടുപ്പ്.

  1. 18/01/2025 – മുനിസിപ്പല്‍ സ്റ്റഡേിയം, തലശ്ശേരി
  2. 19/01/2025 – ഇ എം എസ് സ്റ്റേഡിയം നീലേശ്വരം
  3. 21/01/2025 – എസ്സ്.കെ.എം.ജെ .എച്ച് .എസ്സ്. എസ്സ് സ്റ്റേഡിയം, കല്‍പ്പറ്റ
  4. 22/01/2025 – കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, തേഞ്ഞിപ്പാലം
  5. 23/01/2025 – മുനിസിപ്പല്‍ സ്റ്റേഡിയം, പാലക്കാട്
  6. 24/01/2025 – ജി.വി.എച്ച്.എസ്സ്.എസ്സ് കുന്നംകുളം, തൃശൂര്‍
  7. 25/01/2025 – യൂ.സി കോളജ് ഗ്രൗണ്ട്, ആലുവ
  8. 28/01/2025 – കലവൂര്‍ ഗോപിനാഥ് സ്റ്റേഡിയം, കലവൂര്‍, ആലപ്പുഴ
  9. 30/01/2025 – മുനിസിപ്പല്‍ സ്റ്റേഡിയം, നെടുങ്കണ്ടം, ഇടുക്കി
  10. 31/01/2025 – മുനിസിപ്പല്‍ സ്റ്റേഡിയം, പാലാ
  11. 01/02/2025 – കൊടുമണ്‍ സ്റ്റേഡിയം, പത്തനംതിട്ട
  12. 02/02/2025 – ശ്രീപാദം സ്റ്റേഡിയം, ആറ്റിങ്ങല്‍
  13. 03/02/2025 – ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, മൈലം, തിരുവനന്തപുരം

സെലക്ഷനില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, സ്‌പോര്‍ട്‌സ് ഡ്രസ് എന്നിവ സഹിതം അതാത് ദിവസം രാവിലെ 9 മണിക്ക് എത്തിച്ചേരണം. വിദ്യാര്‍ഥികള്‍ക്ക് അവരവരുടെ സൗകര്യം അനുസരിച്ച് മേല്‍ സൂചിപ്പിച്ച ഏത് കേന്ദ്രത്തിലും സെലക്ഷന് പങ്കെടുക്കാം. ഏത് കേന്ദ്രത്തിലാണെങ്കിലും ഒരു തവണ മാത്രമേ പങ്കെടുക്കാവൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് dsya.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Leave a Reply

Your email address will not be published.

Previous Story

മകരവിളക്കിനു മുന്നോടിയായുള്ള ക്രമീകരണങ്ങൾ വിലയിരുത്താ൯ പൊലീസ് സ്പെഷ്യൽ ഓഫിസറുടെ നേതൃത്വത്തിൽ അവലോകന യോഗം ചേ൪ന്നു

Next Story

ശ്രീരാമാനന്ദ സ്കൂൾ വിജയോത്സവം ഷാഫി പറമ്പിൽ എം.പി. ഉദ്ഘാടനം ചെയ്തു

Latest from Main News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന സമയം നീട്ടി

വേനലവധിയും വൈശാഖ മാസ തിരക്കും കണക്കിലെടുത്ത് കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന സമയം ഒരു മണിക്കൂര്‍

കോഴിക്കോട് ‘ ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ 01.04.25’ചൊവ്വ. ഒ.പിപ്രധാന ഡോക്ടർമാർ

കോഴിക്കോട് ‘ ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ 01.04.25’ചൊവ്വ. ഒ.പിപ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം

2025 ഏപ്രില്‍ മാസം നിങ്ങള്‍ക്ക് എങ്ങനെ? തയ്യാറാക്കിയത് വിജയന്‍ നായര്‍ (ജ്യോത്സ്യന്‍, കോയമ്പത്തൂര്‍)

ഏപ്രില്‍ 14ന് മേട രാശിയിലേക്ക് പ്രവേശിക്കുന്ന സൂര്യന്‍ വരുന്ന ഒരു മാസം മേടരാശിയിലായിരിക്കും. ശേഷം മെയ് 15ന് ഇടവരാശിയില്‍ പ്രവേശിക്കും. ഏപ്രില്‍

പെരുന്നാൾ നമസ്‌കാരം കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങവേ അപകടം ; നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കിണറ്റിലേക്ക് വീണ് അച്ഛനും മകനും ദാരുണാന്ത്യം

മലപ്പുറം: സ്‌കൂട്ടർ നിയന്ത്രണം വിട്ട് കിണറ്റിലേയ്ക്ക് മറിഞ്ഞ് അച്ഛനും മകനും ദാരുണാന്ത്യം. മലപ്പുറം കാടാമ്പുഴയിലാണ് സംഭവം. മാറാക്കര സ്വദേശികളായ ഹുസൈൻ, മകൻ

ലഹരിവസ്തുക്കള്‍ വിറ്റ് വാങ്ങിയ വാഹനം പൊലീസ് കണ്ടുകെട്ടി

ലഹരിവസ്തുക്കള്‍ വിറ്റ് വാങ്ങിയ മലപ്പുറം വാഴയൂര്‍ സ്വദേശി അബിന്‍ (29)ന്റെ  പേരിലുള്ള വാഹനം പൊലീസ് കണ്ടുകെട്ടി. 2024 ജൂണില്‍ പതിമംഗലത്ത് കുന്ദമംഗലം