മേപ്പയ്യൂർ, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിതിചെയ്യുന്ന പുറക്കാമലയെ എന്ത് വിലകൊടുത്തും നാം സംരക്ഷിക്കണം. സ്വകാര്യ കമ്പനിക്ക് എല്ലാവിധ അനുമതിയും നൽകിയ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് നടപടി റദ്ദ് ചെയ്യണം. ഖനന കമ്പനിക്ക് അനുകൂലമായ നിലപാട് കൈക്കൊള്ളുകയും, പൊതുജനങ്ങളെ ഉപയോഗിച്ച് സമരം നടത്തുകയും ചെയ്യുന്ന ഇരട്ടത്താപ്പ് വെടിഞ്ഞ് ഭരണപക്ഷം ക്രിയാത്മകമായ ഇടപെടൽ നടത്തണം. ഇക്കാര്യത്തിൽ സ്ഥലം MLA കൂടിയായ എൽ.ഡി.എഫ് കൺവീനർ ടി പി രാമകൃഷ്ണൻ മൗനം വെടിയണമെന്നും യൂത്ത്കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാപഞ്ചായത്ത് അംഗവുമായ വി പി ദുൽഖിഫിൽ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സമര പരമ്പരകളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . ചെറുവണ്ണൂർ മണ്ഡലം പ്രസിഡണ്ട് കെ.പി നജീബ് അധ്യക്ഷത വഹിച്ചു. മേപ്പയൂർ മണ്ഡലം പ്രസിഡന്റ് കെ. കെ അനുരാഗ് സ്വാഗതം പറഞ്ഞു.ഗ്രാമപഞ്ചായത്ത് അംഗം ആർപി ഷോബിഷ്, ജെസ്മിന മജീദ്, അഖിൽ ഹരികൃഷ്ണൻ, കിഷോർ കാന്ത്, സി പി സുഹനാദ്, ആദിൽ മുണ്ടിയത്ത്, റിജുരാജ്, എടയിലാട്ട് ഉണ്ണികൃഷ്ണൻ, എ കെ ബാലകൃഷ്ണൻ, അർഷിന എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി നിധിൻ ആർ എസ് നന്ദി രേഖപ്പെടുത്തി. പുറക്കമലയിലേക്ക് ബഹുജന സമരം നടത്തുവാനും തീരുമാനിച്ചു.
Latest from Local News
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കലാജാഥ ജനുവരി 19 മുതല് ഫെബ്രുവരി 11 വരെ പര്യടനം നടത്തും.കാലാവസ്ഥാ വ്യതിയാനം ഉയര്ത്തുന്ന വെല്ലുവിളികളെ അതിജീവിച്ച്
ദുബൈ കെഎംസിസി ചേമഞ്ചേരി പഞ്ചായത്ത് സ്പോർട്സ് വിഭാഗം Sporty സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഔദ്യോഗിക പ്രഖ്യാപനം കെഎംസിസി കോഴിക്കോട് ജില്ലാ സെക്രെട്ടറി
കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്നുകളും മറ്റ് സർജിക്കൽ ഉപകരണങ്ങളും രോഗികൾക്ക് ലഭ്യമാവുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ
ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന് 30 കോടി രൂപയുടെ വികസന പദ്ധതികൾ വിഭാവനം ചെയ്യുന്ന 2025 – 26 വാർഷിക പദ്ധതി രേഖയ്ക്ക് വികസന
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 19 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ :