പിഷാരികാവിൽ തിരുവാതിര രാവ്

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ തിരുവാതിര രാവ് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ.മുരളി ഉദ്ഘാടനം ചെയ്തു. മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളാക്കുമെന്ന് അദ്ദേഹം പറഞ്ഞു.ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ അധ്യക്ഷനായി.മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി.സി.ബിജു,ഗായിക വിഷ്ണുമായ, സി.ഉണ്ണികൃഷ്ണൻ അസിസ്റ്റൻറ് കമ്മീഷണർ കെ.കെ.പ്രമോദ് കുമാർ, ദേവസ്വം മാനേജർ വി.പി.ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു . ട്രസ്റ്റി ബോർഡ് അംഗങ്ങളായ ഇ.അപ്പുക്കുട്ടി നായർ, പി. പി .രാധാകൃഷ്ണൻ, പി. ബാലൻ നായർ, ടി. ശ്രീപുത്രൻ, എം.ബാലകൃഷ്ണൻ,കെ. കെ രാകേഷ് ,പി.സി. അനിൽകുമാർ, മേൽശാന്തി എൻ. നാരായണൻ മൂസ്ത് എന്നിവർ സംബന്ധിച്ചു. തിരുവാതിരക്കളിയിൽ സംസ്ഥാന ഫോക്ലാർ അവാർഡ് നേടിയ സുവർണ്ണ ചന്ദ്രോത്തിനെ ചടങ്ങിൽ ആദരിച്ചു.

Leave a Reply

Your email address will not be published.

Previous Story

പുറക്കാമല ഖനനം, എൽ.ഡി.എഫ് കൻവീനർ മൗനം വെടിയണം : വി പി ദുൽഖിഫിൽ

Next Story

ചെറിയ ചാലോറ രക്തേശ്വരി ക്ഷേത്രോത്സവത്തിന് കൊടിയേറി

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 25 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 25 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ  മെഡിസിൻ  വിഭാഗം. ഡോ. വിപിൻ  3:30

ഗോസമൃദ്ധി -എന്‍.എല്‍.എം കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കം

കൊയിലാണ്ടി: ഗോസമൃദ്ധി- എന്‍.എല്‍.എം ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി. പശു, എരുമ എന്നിവ ഉള്‍പ്പെടെയുള്ള കന്നുകാലികള്‍ക്കും അവയെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും പരിരക്ഷ നല്‍കുന്നതാണ്

വിയ്യൂർ പുളിയഞ്ചേരി ശക്തൻ കുളങ്ങര ക്ഷേത്രോത്സവം രണ്ടിന് തുടങ്ങും

കൊയിലാണ്ടി: വിയ്യൂർ പുളിയഞ്ചേരി ശ്രീശക്തൻ കുളങ്ങര ക്ഷേത്രോത്സവം മാർച്ച്‌ രണ്ട് മുതൽ ഏഴുവരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു. മാർച്ച് രണ്ടിന് തന്ത്രി

ഇന്ത്യൻ ഗ്യാസ് ഏജൻസി ഓഫിസ് അത്തോളിയിൽ നിലനിർത്തണം

നന്മണ്ട: ഗ്രാമപ്പഞ്ചായത്ത് ഏതാനും വാർഡുകളിലെ ഇന്ത്യൻ ഗ്യാസ് ഗുണഭോക്താക്കൾക്ക് ഏജൻസി ഓഫിസ് അത്തോളിയിൽ നിന്നും എളേറ്റിൽ വട്ടോളിയിലേക്ക് മാറ്റിയത് ഇരുട്ടടിയായി. അത്തോളി