തിരുവങ്ങൂര്‍ വെറ്റിലപാറ ഭാഗത്തു ദേശീയ പാത വികസന പ്രവൃത്തി അവലോകനത്തിന് ഷാഫി പറമ്പില്‍ എം.പി എത്തി. റോഡ് വികസന പവൃത്തി മൂലം ജനങ്ങള്‍ അവുഭവിക്കുന്ന പ്രയാസങ്ങള്‍ ജനപ്രതിനിധികളും യൂ.ഡി.എഫ് നേതാക്കളും എം.പിയുടെ ശ്രദ്ധയില്‍പ്പെടുത്തി.പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി മൊയ്തീന് കോയ,ഡി.സി.സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയുര്‍,
ചേമഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇ.കെ.ഷബീര്‍, സത്യനാഥന് മാടഞ്ചേരി,ശശി കുനിയില്‍,വാഴയില്‍ ശിവദാസന്‍,ശ്രീജ കണ്ടിയില്‍,വി.കെ.ഹാരീസ്,നസ്രു തിരുവങ്ങൂര്‍,മുജീബ്,ഇ.കെ.കുഞ്ഞിമായന്‍,കെ.കുഞ്ഞമ്മദ് എന്നിവരും കൂടെയുണ്ടായിരുന്നു. ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സ്വാതന്ത്ര്യ സമര സ്മാരക മാക്കുക,കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ ട്രെയിന്‍ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കെ. ശങ്കരന്,വീര്‍വീട്ടില്‍ മോഹനന് എന്നിവര്‍ ഉന്നയിച്ചു.തീരദേശ പരിപാലന നിയമം കാരണം വീട് നിര്‍മ്മിക്കാനുളള പ്രയാസങ്ങള്‍ ജനപ്രതിനിധികളായ വി.ഷെരീഫ്,റസീന ഷാഫി, രാജലക്ഷ്മി, വല്‍സല എന്നിവര്‍ എം.പിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
Latest from Local News
ചേമഞ്ചേരി :തുവ്വപ്പാറ തുവ്വക്കാട് പറമ്പിൽ പ്രേമൻ (63) അന്തരിച്ചു. ഭാര്യ :പ്രീതി. മക്കൾ: പ്രജിഷ ,അനോഷ് മരുമക്കൾ: സജേഷ് , അരുണിമ
മേപ്പയ്യൂർ: മുൻ മേപ്പയ്യൂർ ഗ്രാമ പഞ്ചാവൈസ് പ്രസിഡണ്ടും, കേരള സ്റ്റേറ്റ് എൻ. ജി.ഒ സെൻ്റർ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന കൊഴുക്കല്ലൂരിലെ കെ.പാച്ചർ കൊല്ലർ
അഖിലന്ത്യാ എംപ്ലോയീസ് പ്രൊവിഡണ്ട് ഫണ്ട് കൊയിലാണ്ടി താലൂക്ക് പ്രസിഡൻ്റ്, കേരള സീനിയർ സിറ്റിസൺസ് ഫോറം ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ്, ചെങ്ങാട്ടകാവ്
എംപി ഷാഫി പറമ്പിലിനെ തെരുവിൽ തടയുകയും, അസഭ്യഭാഷയിൽ ആക്ഷേപിക്കുകയും ചെയ്ത Dyfi ഗുണ്ടാ യിസത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ യു.ഡി.എഫ് പ്രതിഷേധപ്രകടനം നടത്തി.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 29 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം