കീഴരിയൂർ: മാലിന്യമുക്ത നവ കേരള പദ്ധതിയുടെ ഭാഗമായുള്ള വലിച്ചെറിയൽ ബോധവൽക്കരണ പദ്ധതിയുടെ ഭാഗമായി ശ്രീ വാസുദേവ ആശ്രമ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റും കീഴരിയൂർ പഞ്ചായത്തും സംയുക്തമായി ചേർന്നുകൊണ്ട് പദയാത്ര നടത്തുകയും SVAGHSS എൻഎസ്എസ് വിദ്യാർത്ഥികൾ ഫ്ലാഷ് മോബും അവതരിപ്പിച്ചു. പരിപാടിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും, ഹെൽത്ത് ഡിപ്പാർട്ട് മെന്റും, കുടുംബശ്രീ, തുടർന്ന് സ്കൂൾ വിദ്യാർത്ഥികൾ എന്നിവർ പദയാത്രയിൽ പങ്കെടുത്തു. കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ നിർമ്മല ടീച്ചർ, വൈസ് പ്രസിഡണ്ടും, SVAGHSS എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സോളമൻ ബേബി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഐ സജീവൻ മാസ്റ്ററും, പന്ത്രണ്ടാം വാർഡ് മെമ്പർ സുരേഷ് ബാബു മാസ്റ്ററും, മറ്റു രാഷ്ട്രീയ പ്രമുഖരുടെ സജീവ പങ്കാളിത്തത്തോടുകൂടി പദയാത്ര ശ്രദ്ധേയമായി.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 25 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 3:30
കൊയിലാണ്ടി: ഗോസമൃദ്ധി- എന്‍.എല്‍.എം ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി. പശു, എരുമ എന്നിവ ഉള്‍പ്പെടെയുള്ള കന്നുകാലികള്‍ക്കും അവയെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും പരിരക്ഷ നല്‍കുന്നതാണ്
അത്തോളി: ആർ.ജെ ഡി അത്തോളി പഞ്ചായത്ത് തല മെമ്പർഷിപ്പ് വിതരണം ജില്ലാ വൈസ് പ്രസിഡന്റ് എൻ.കെ നാരായണൻ കിടാവ് മുതിർന്ന നേതാവ്
കൊയിലാണ്ടി: വിയ്യൂർ പുളിയഞ്ചേരി ശ്രീശക്തൻ കുളങ്ങര ക്ഷേത്രോത്സവം മാർച്ച് രണ്ട് മുതൽ ഏഴുവരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു. മാർച്ച് രണ്ടിന് തന്ത്രി
നന്മണ്ട: ഗ്രാമപ്പഞ്ചായത്ത് ഏതാനും വാർഡുകളിലെ ഇന്ത്യൻ ഗ്യാസ് ഗുണഭോക്താക്കൾക്ക് ഏജൻസി ഓഫിസ് അത്തോളിയിൽ നിന്നും എളേറ്റിൽ വട്ടോളിയിലേക്ക് മാറ്റിയത് ഇരുട്ടടിയായി. അത്തോളി