ജില്ലയിലെ മികച്ച എൻ.എസ്.എസ് യൂണിറ്റിനും പ്രോഗ്രാം ഓഫീസർക്കുമുള്ള അവാർഡ് സി. മിഥുൻ മോഹൻ ഏറ്റുവാങ്ങി

കൊയിലാണ്ടി : പൊതു വിദ്യാഭ്യാസ വകുപ്പ് നൽകുന്ന ജില്ലയിലെ മികച്ച എൻ.എസ്.എസ് യൂണിറ്റിനും പ്രോഗ്രാം ഓഫീസർക്കു മുള്ള അവാർഡ് ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചുറാണിയിൽ നിന്നും പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി. മിഥുൻ മോഹൻ ഏറ്റുവാങ്ങി . കൊല്ലത്ത് ടി .കെ .എം എഞ്ചിനിയറിങ്ങ് കോളേജിൽ നടന്ന പരിപാടി വിദ്യാഭ്യാസ മന്ത്രി വി .ശിവൻ കുട്ടി ഉദ്ഘാടനം ചെയ്തു.എം. നൗഷാദ് എം.എൽ എ അധ്യക്ഷത വഹിച്ചു. സ്കൂളിലെ അധ്യാപകനായ നിധിൻ കണ്ടോത്ത്, എസ് ആർ ജയ്കിഷ്, വൊളണ്ടിയർമാരായ ദിയ ഫാത്തിമ, ബി.അരുൺജിത്ത്, കൃഷ്ണവേണി, അഭിരാം, തീർത്ഥ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.