അത്തോളി : അത്തോളി ഗവ. വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ നൂറാം വാർഷിക ആഘോഷം ശതം സഫലത്തിൻ്റെ സമാപന ചടങ്ങുകളുടെ ഭാഗമായി പൂർവ്വ വിദ്യാർഥി സംഗമം സംഘടിപ്പിച്ചു.എം .കെ രാഘവൻ എം. പി ഉദ്ഘാടനം ചെയ്തു. എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 15 കമ്പ്യൂട്ടറുകൾ അനുവദിച്ചതായി എം പി അറിയിച്ചു. എ .പി . ജെ അബ്ദുൽ കലാം പ്രതിമ അനാച്ഛാദനവും ക്രിക്കറ്റ് നൈറ്റ് കോർട്ട് ഉദ്ഘാടനവും എം പി നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് സന്ദീപ് നാല് പുരയ്ക്കൽ അധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർഥി സംഘടന കൺവീനർ ഗിരീഷ് ത്രിവേണി ,
പ്രിൻസിപ്പൽ കെ.കെ. മീന , ഹെഡ്മിസ്ട്രസ്സ് വി.ആർ. സുനു, വി.എച്ച്.എസ്.ഇ വിഭാഗം പ്രിൻസിപ്പാൾ കെ.പി. ഫൈസൽ,കെ.എം. അഭിജിത്ത് ,ഹൈദരലി കൊളക്കാട് , പി .കെ . സിന്ധു , ശ്രീജിത്ത് ശ്രീവിഹാർ, ശാന്തി മാ വീട്ടിൽ എന്നിവർ പ്രസംഗിച്ചു.
മൂസക്കോയ , കെ വി ജയഭാരതി , ഗാഗാധരൻ , സരോവരത്തിൽ സരോജനി എന്നിവരെ ആദരിച്ചു.
പൂർവ്വ അധ്യാപക സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബു രാജ് ഉദ്ഘാടനം ചെയ്തു.സോമൻ കടലൂർ മുഖ്യതിഥിയായി.
Latest from Local News
മേലൂർ ദാമോദരൻ ലൈബ്രറിയിൽ വായനാപക്ഷാചരണ സമാപനത്തിന്റെ ഭാഗമായി ഐ. വി. ദാസ് അനുസ്മരണവും ‘സദയം’ സിനിമയെ മുൻനിർത്തി എം. ടി. യുടെ
കൂരാച്ചുണ്ട് : ജില്ലാ അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല വിജയം കരസ്ഥമാക്കിയ കരിമ്പനക്കുഴി അദിയേൽ മാർക്കോസിനെ യൂത്ത് കോൺഗ്രസ് ഉപഹാരം നൽകി ആദരിച്ചു.
ചക്കിട്ടപാറ: പെരുവണ്ണാമൂഴിയിൽ നിന്നു ചക്കിട്ടപാറയിലേക്കുള്ള മലയോര ഹൈവേ നിർമ്മാണ പ്രവർത്തി കാരണം പുളിക്കൽ സാബുവിൻ്റെ കുടുംബത്തിനു വീട്ടിലേക്കുള്ള വഴിയില്ലാതായി. ഹെൽത്ത് സെൻ്ററിനു
ചിങ്ങപുരം: ചിങ്ങപുരം വളാഞ്ചേരി വീട്ടിൽ പത്മാവതി (76) അന്തരിച്ചു. ഭർത്താവ് പരരേതനായ കുഞ്ഞികൃഷ്ൻ നായർ. മകൻ ബിജു (മഹീന്ദ്ര ആൻ്റ് മഹീന്ദ്ര
കോഴിക്കോട് ജില്ലയിൽ നിപ സമ്പർക്ക പട്ടികയിലുള്ളത് 116 പേർ. മലപ്പുറം 203, പാലക്കാട് 177, എറണാകുളത്ത് 2 എന്നിവയടക്കം