വെങ്ങളത്ത് ഓടുന്ന കാറിനു തീ പിടിച്ചു. വെങ്ങളം ബൈപ്പാസിനടുത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.കോഴിക്കോട് മുയിപ്പോത്ത് സ്വദേശി മുഹമ്മദ് അഫ്സലിന്റെ കാറിനാണ് തീ പിടിച്ചത്.
കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാസേന എത്തി തീ പൂർണ്ണമായും അണച്ചു. യാത്രക്കാർ പെട്ടെന്ന് പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായിരുന്നു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.എം.അനിൽകുമാറിന്റെ നേതൃത്വത്തിൽ സീനിയർ ആൻഡ് റെസ്ക് ഓഫീസർ ബി.കെ. അനൂപ് , രതീഷ്, സി. സിജിത്ത്, എൻ.പി.അനൂപ് ,വി.പി.രജീഷ് , ബിനീഷ്,ഹോംഗാർഡ് രാംദാസ് വിചിലേരി എന്നിവർ തീ അണക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ടു.