ചേമഞ്ചേരിയിലെ ക്വിറ്റ് ഇന്ത്യ സ്മാരകം പുനർ നിർമ്മിക്കണം

പൂക്കാട് :ദേശീയപാത വികസനത്തിന്റെ ഭാഗമായി തകർത്ത പൂക്കാട്ടിലെ ക്വിറ്റിന്ത്യാ സ്തൂപം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ചേമഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മറ്റി ഷാഫി പറമ്പിൽ എം.പിക്ക് നിവേദനം നൽകി. ചേമഞ്ചേരി റെയിൽവെ സ്റ്റേഷനിൽ കോവിഡ് കാലത്ത് നിർത്തലാക്കിയ ട്രെയിനുകൾ ഉടൻ പുന:സ്ഥാപിക്കണമെന്നും, ചേമഞ്ചേരി റെയിൽവെ സ്റ്റേഷന്റെ കിഴക്കുഭാഗത്തുള്ളവരുടെ യാത്രാ ക്ലേശം പരിഹരിക്കാൻ ഫൂട്ട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. തിരുവങ്ങൂർ , വെറ്റിലപ്പാറ പ്രദേശങ്ങളിൽഹൈവേ വികസന പ്രവത്തനങ്ങളുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളും പരിഹരിക്കണം. ചേമഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ഷബീർ എളവനക്കണ്ടി, യു.ഡി.എഫ് മണ്ഡലം ചെയർമാൻ സത്യനാഥൻ മാടഞ്ചേരി , മണ്ഡലം വൈസ് പ്രസിഡന്റുമാരായ വാഴയിൽ ശിവദാസൻ , മുസ്തഫ പള്ളി വയൽ, മണ്ഡലം സെക്രട്ടറി മണികണ്ഠൻ മേലേടുത്ത് , വാർഡുമെമ്പർമാരായ വത്സല പുല്ല്യത്ത്, രാജലക്ഷ്മി ,മഹിളാ കോൺഗ്രസ് നേതാക്കളായ ശ്രീജ കണ്ടിയിൽ, പി.പി.ശ്രീജ എന്നിവരാണ് നിവേദനം നൽകിയത് .

Leave a Reply

Your email address will not be published.