അന്തരിച്ച ഗായകന്‍ പി. ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന് വൈകുന്നേരം പറവൂര്‍ ചേന്ദമംഗലത്തെ പാലിയത്ത് വീട്ടുവളപ്പില്‍

അന്തരിച്ച പ്രിയ ഗായകന്‍ പി. ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന് വൈകുന്നേരം 3:30 ന് ഔദ്യോഗിക ബഹുമതികളോടെ പറവൂര്‍ ചേന്ദമംഗലത്തെ പാലിയത്ത് വീട്ടുവളപ്പില്‍ നടക്കും. സിനിമാ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ളവരും ആയിരക്കണക്കിന് സംഗീതപ്രേമികള്‍ പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി തിയറ്ററിലുമെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.

കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെ മൃതദേഹം അമല മെഡിക്കല്‍ കോളജില്‍ നിന്ന് പൂങ്കുന്നത്തെ വീട്ടില്‍ എത്തിച്ചു. ഇന്ന് രാവിലെ 10ന് മൃതദേഹം പാലിയത്ത് തറവാട്ടില്‍ എത്തിക്കും. നാലുകെട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രിമാരായ കെ. രാജന്‍, ആര്‍. ബിന്ദു എന്നിവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു. മമ്മൂട്ടി അടക്കമുള്ള താരങ്ങളും പൂങ്കുന്നത്തെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.

പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്നാണ് പി. ജയചന്ദ്രനെ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും പിന്നീട് മരണം സംഭവിച്ചതും. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒമ്പത് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിലെത്തിയ ദിവസം തന്നെയാണ് മരണം സംഭവിച്ചത്.

Leave a Reply

Your email address will not be published.

Previous Story

ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിക്കാൻ വിശിഷ്‌ടാതിഥികളായി 22 മലയാളികള്‍

Next Story

രാമനാട്ടുകരയിൽ ദമ്പതിമാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Latest from Main News

പ്ലസ് ടുവിന് വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള കോഴ്സുകൾ തിരഞ്ഞെടുക്കാൻ അവസരമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി

അഭിരുചിക്കും താൽപര്യത്തിനും ഇണങ്ങുന്ന തുടർപഠന മേഖലകൾ തിരഞ്ഞെടുക്കുന്നതിനായി വിദ്യാർഥികൾക്ക് നൽകുന്ന അവസരമാണ് ഫോക്കസ് പോയിൻ്റ് ഓറിയൻ്റേഷൻ പ്രോഗ്രാമെന്ന് മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാനത്തെ

വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷയെ മർദ്ദിച്ച സംഭവം; സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെ ബാർ അസോസിയേഷൻ സസ്പെൻഡ് ചെയ്തു

വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷയെ മർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെ ബാർ അസോസിയേഷൻ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ

സംസ്ഥാനത്ത് വോട്ടർ പട്ടിക കുറ്റമറ്റതാക്കുന്ന സംവിധാനം തിരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചു

വോട്ടർ പട്ടിക കുറ്റമറ്റതാക്കുന്ന സംവിധാനം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചു. സംസ്ഥാനത്താകെ 25,464 പോളിങ് ബൂത്തുകൾ കേന്ദ്രീകരിച്ച് 27,000ത്തിൽപരം ബൂത്ത് ലവൽ

താമരശ്ശേരിയിൽ മയക്കുമരുന്ന് ലഹരിയിൽ ഭാര്യയെയും മക്കളെയും ക്രൂരമായി മർദിച്ച് ഭർത്താവ്

   താമരശ്ശേരി അമ്പായത്തോട് മയക്കുമരുന്ന് ലഹരിയിൽ ഭാര്യയെയും മക്കളെയും ക്രൂരമായി മർദിച്ച് ഭർത്താവ്. യുവതി മകളുമായി അർദ്ധരാത്രി വീട് വിട്ടോടി രക്ഷപ്പെട്ടു.

ഒറ്റപ്പെട്ട ശക്തമായ മഴ; തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ