ശ്രീ പിഷാരികാവ് ക്ഷേത്രം തിരുവാതിരരാവ് ആഘോഷം ഒരുക്കങ്ങൾ പൂർത്തിയായി. ഇത്തവണ ധനുമാസത്തിലെ തിരുവാതിര ശ്രദ്ധേയമായ പരിപാടികളോടെയാണ് ശ്രീ പിഷാരികാവ് ക്ഷേത്രം ആഘോഷിക്കുന്നത്. കാലത്ത് ഏയ്ഞ്ചൽ കലാകേന്ദ്രത്തിൻ്റെ നൃത്തപരിപാടികളോടെ ആഘോഷത്തിന് തുടക്കമാകും. വൈകീട്ട് ആറ് മണിക്ക് മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം.ആർ മുരളി തിരുവാതിരരാവ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത ഗായിക വിഷ്ണുമായ മുഖ്യാതിഥിയാകും. തിരുവാതിരക്കളിക്ക് ഫോക് ലോർ അവാർഡ് നേടിയ സുവർണ്ണ ചന്ദ്രോത്തിനെ ചടങ്ങിൽ ആദരിക്കും.
ശ്രീ പിഷാരികാവ് ക്ഷേത്രകലാ അക്കാദമി സംഘടിപ്പിക്കുന്ന തിരുവാതിരക്കളി മത്സരത്തിന് ഏഴ് മണിക്ക് അരങ്ങുണരും. ജില്ലയിലും പുറത്തുനിന്നുമായി 31 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. തിങ്കളാഴ്ച പുർച്ചെ മൂന്ന് മണിവരെ പരിപാടി തുടരും. ആഘോഷപരിപാടികളുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പിഷാരികാവ് ദേവസ്വം അറിയിച്ചു.