സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോള്‍ പമ്പ് ഉടമകളുടെ സമരം. രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് 12 വരെ പമ്പുകള്‍ അടച്ചിടും.
കോഴിക്കോട്ട് ഇന്ന് വൈകീട്ട് നാലുമുതല്‍ ആറുവരെ പമ്പുകള്‍ അടച്ചിടും. ലോറി ഡ്രൈവര്‍മാര്‍ കയ്യേറ്റം ചെയ്തെന്നാരോപിച്ചാണ് പ്രതിഷേധം. ഇന്ന് രാവിലെ എലത്തൂരിലെ പെട്രോളിയം പ്ലാന്റിൽ നിന്നും ഡീലർമാർക്ക് പെട്രോളിയം എത്തിച്ച് നൽകുന്ന ലോറി ഡ്രൈവർമാരാണ് നേതാക്കളെ കയ്യേറ്റം ചെയ്തത്. കഴിഞ്ഞ ഏതാനും നാളുകളായി നേതാക്കളും ഡ്രൈവർമാരും തമ്മിൽ ചില തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് കയ്യേറ്റം ചെയ്‌തെന്ന പരാതിയുമായി ഡീലേഴ്‌സ് അസോസിയേഷൻ രംഗത്ത് എത്തിയത്.