കൊയിലാണ്ടിയിൽ കെ റെയിൽ പ്രതിഷേധ സംഗമം നടത്തി

കേരളത്തിന്റെ വിനാശകരമായ കെ റെയിൽ പദ്ധതി വീണ്ടും പൊടി തട്ടി കൊണ്ടുവരുന്നതിനെതിരെ കൊയിലാണ്ടി കെ റെയിൽ വിരുദ്ധ ജനകീയ വിരുദ്ധ സമിതി ബസ്റ്റാൻഡ് പരിസരത്ത് പ്രതിഷേധ സംഗമം നടത്തി. കേരളത്തിലെ പ്രമുഖ പത്രപ്രവർത്തകനും എഴുത്തുകാരനുമായ എൻ പി ചെക്കൂട്ടി സംഗമം ഉദ്ഘാടനം ചെയ്തു. കെ സുകുമാരൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജിശേഷ് പയ്യോളി സ്വാഗതവും രാഘവൻ മാസ്റ്റർ നന്ദിയും പറഞ്ഞു. കെ റെയിൽ ജില്ലാ വിരുദ്ധ സമിതി ചെയർമാൻ ടി. ടി. ഇസ്മായിൽ, രത്നവല്ലി ടീച്ചർ, വേണു കുനിയിൽ, മുജീബ്, സെക്രട്ടറി സുധാമൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.