കേരളത്തെ സാമൂഹിക അനാചാരങ്ങളിൽ നിന്ന് മോചിപ്പിച്ച് നവോത്ഥാനത്തിന് വഴിയൊരുക്കാൻ നാടകങ്ങൾ വഹിച്ച പങ്ക് വലുതാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്കൃത സർവ്വകലാശാല പ്രാദേശിക കേന്ദ്രം കൊയിലാണ്ടി കേന്ദ്രത്തിൽ സംഘടിപ്പിച്ച ദേശീയ സെമിനാറും, സംസ്കൃത നാടകത്തിലെ സമഗ്രസംഭാവനക്ക് രാമ പ്രഭാ പുരസ്ക്കാരത്തിന് അർഹനായ എം.കെ. സുരേഷ് ബാബു വിന് നൽകിയ ആദരണചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.കീഴരിയൂർ ‘ഗ്രാമപക്കായത്ത് പ്രസിഡൻ്റ് കെ.കെ നിർമ്മല അധ്യക്ഷയായി.
അവാർഡ് ജേതാവ് എം. കെ. സുരേഷ് ബാബു , ഉറുദു അവാർഡ് ജേതാവ് ഡോ: മുഹമമദ് കാസിം, ഭരണഭാഷ പുരസ്ക്കാര ജേതാവ് കെ.കെ. സുബൈർ, പ്രതിഭാ പുരസ്കാര ജേതാവ് പി അമ്യത രാജ്, എൻഡോവ്മെൻ്റ് ജേതാക്കളായ പി.ആതിര
കെ.പി.ദൃശ്യ, യൂണിവേഴ്സിറ്റി ടോപ്പർ പി. ദേവിക കൃഷ്ണ എന്നിവർക്ക് മന്ത്രി റിയാസ് ഉപഹാരങ്ങൾ വിതരണം ചെയ്തു .സർവ്വകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ പ്രൊ പി.വി രാമൻ കുട്ടി, ഡോ.എം. സത്യൻ,
ജില്ലാ പഞ്ചായത്ത് മെമ്പർ എം.പി ശിവാനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് വൈ പ്രസിഡന്റ് പ്രസന്ന , ഡോ: മുഹമ്മദ് കാസിം ,വാർഡ് മെമ്പർ എ.കെ. മോളി,പി ടി എ വൈ പ്രസിഡന്റ് ചന്ദ്രൻ , ഡയറക്ടർ ഡോ:പുഷ്പദാസൻ കുനിയിൽ, എ.എസ് സുധീഷ് എന്നിവർ സംസാരിച്ചു.
Latest from Main News
മലപ്പുറത്ത് ചെരുപ്പ് കമ്പനിയിൽ വൻ തീപിടിത്തം. പൂക്കോട്ടൂർ മൈലാടിയിൽ ഉച്ചയോടെയാണ് തീ ആളിപടർന്നത്. വിവിധ യൂണിറ്റുകളിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള
ശബരിമല സ്വർണക്കവർച്ച കേസിലെ പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസു ജാമ്യം തേടി സുപ്രീം കോടതിയിലേക്ക്. ഹൈക്കോടതി ജാമ്യം
താമരശ്ശേരി ചുരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്. ചുരം കയറുന്ന വാഹനങ്ങളുടെ നീണ്ട നിര അടിവാരം പിന്നിട്ടു. ഇന്ന് പുലർച്ചെ നാല് മണി മുതൽ
പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സാ പിഴവില് വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന 9 വയസുകാരി വിനോദിനിക്ക് കൃത്രിമ കൈ ഘടിപ്പിക്കാനുള്ള മുഴുവൻ
“മഞ്ഞ മഞ്ഞ ബൾബുകൾ മിന്നി മിന്നി കത്തുമ്പോൾ എന്തിനെന്റെ കൊച്ചേട്ടാ എന്നെ നോക്കണ്” എന്ന ക്യാമ്പസ് ഗാനവും “അയിസു ഖദീസു പാത്തുമ്മ ഖദീസുമ്മാ…” എന്ന







