രാമനാട്ടുകരയിൽ ദമ്പതിമാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

രാമനാട്ടുകരയിൽ ദമ്പതിമാർ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വാഴയൂർ പുന്നക്കോടൻ പള്ളിയാളി എം. സുഭാഷ് (41), ഭാര്യ പി.വി. സജിത (35) എന്നിവരാണ് രാമനാട്ടുകരയിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സുഭാഷിനെ അന്വേഷിച്ച് വീട്ടിലെത്തിയ അച്ഛന്‍ രാധാകൃഷ്ണനാണ് വീട്ടില്‍ മൃതദേഹങ്ങള്‍ കണ്ടത്. ഉടന്‍ നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാമനാട്ടുകരയില്‍ ഓട്ടോ ഡ്രൈവറായിരുന്നു സുഭാഷ്. ശ്രേയ, ഹരിദേവ് എന്നിവരാണ് മക്കള്‍. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയില്‍ എത്തിച്ചു.

രാധാകൃഷ്ണന്‍-വിജയലക്ഷ്മി ദമ്പതികളുടെ മകനാണ് സുഭാഷ്. കാരാട് വടക്കുമ്പോട് സ്വദേശികളായ സഹദേവന്‍- സുനിത എന്നിവരുടെ മകളാണ് മരിച്ച സജിത.

Leave a Reply

Your email address will not be published.