കുറുവങ്ങാട് ചനിയേരി മാപ്പിള എൽ .പി സ്കൂൾ നൂറാം വാർഷികത്തോടനുബന്ധിച്ച് സ്കൂൾ, നഴ്സറി,അങ്കണവാടി വിദ്യാർത്ഥികൾക്കായി “പിക്കാസോ” ചിത്രരചനാ മത്സരം നടത്തി. കുറുവങ്ങാട് പ്രദേശത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നായി 90 വിദ്യാർത്ഥികൾ പങ്കെടുത്തു. ചിത്രകാരൻ വി ബനീഷ് ഉദ്ഘാടനം ചെയ്തു.പി.ടിഎ പ്രസിഡൻറ് എം സി ഷബീർ അധ്യക്ഷത വഹിച്ചു. സിദ്ദീഖ് വെട്ടിപ്പാണ്ടി, വി.ഓ ശ്രീലക്ഷ്മി, പി മുർഷിത എന്നിവർ സംസാരിച്ചു. പ്രധനാധ്യാപിക സ്വാഗതവും എം എം വിമജ നന്ദിയും പറഞ്ഞു. പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
