മേപ്പയ്യൂർ : ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ 28-ാമത് കോഴിക്കോട് ജില്ലാ സമ്മേളനം മേപ്പയ്യൂരിൽ ആരംഭിച്ചു. ബസ് സ്റ്റാൻഡ് പരിസരത്ത് എം.ടി. വാസുദേവൻ നായർ നഗറിൽ കേരളീയ വിദ്യാദ്യാസം ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ എ.കെ. എസ് .ടി.യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ അജയ് ആവള അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ബാലൻ മാസ്റ്റർ, കെ.എസ് .ടി.എ ജില്ലാ കമ്മിറ്റി അംഗം പി. അനീഷ്, കെ.പി.എസ്.ടി.എ സംസ്ഥാന എക്സി. അംഗം ടി. അശോക് കുമാർ, സി.ബിജു എന്നിവർ സംസാരിച്ചു. എ.കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി ബി.ബി. ബിനീഷ് സ്വാഗതവും ജില്ലാ ജോ.സെക്രട്ടറി സി.കെ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
നാളെ മേപ്പയ്യൂർ ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ ദേവരാജൻ കമ്മങ്ങാട് നഗറിൽ പ്രതിനിധി സമ്മേളനം എ.കെ.എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് കെ.കെ. സുധാകരൻ ഉദ്ഘാടനം ചെയ്യും. യാത്രയയപ്പു സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.