നടുവത്തൂർ ശ്രീ വാസുദേവാശ്രമ ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റ് നടത്തി

നടുവത്തൂർ ശ്രീ വാസുദേവാശ്രമ ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റ് നടത്തി. പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി നടന്ന ഫുഡ് ഫെസ്റ്റ് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജ്യോതി എം ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ വൈസ് പ്രസിഡണ്ട് സുരേഷ് ഒ.കെ, ഗൈഡ്സ് ക്യാപ്റ്റൻ ശിൽപ സി, മറ്റ് അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഗൈഡ്സ് യൂണിറ്റിലെ വിദ്യാർത്ഥികൾ വീട്ടിൽ നിന്നും പാചകം ചെയ്തു കൊണ്ടുവന്ന നിരവധി വിഭവങ്ങൾ ഫുഡ് ഫെസ്റ്റിന്റെ ഭാഗമാക്കാൻ കഴിഞ്ഞു. രുചികരമായ സ്നാക്സ് വിഭവങ്ങളുടെ ഒരു കലവറ തന്നെ ഫുഡ് ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

കീഴന താമസിക്കും മഠത്തിൽ (പിഷാരികാവ്) അച്ചുകുട്ടി നായർ അന്തരിച്ചു

Next Story

ബാറ്ററി മോഷ്ടാവിനെ കൊയിലാണ്ടി പോലീസ് പിടികൂടി

Latest from Local News

ആശ വർക്കർമാരുടെ രാപ്പകൽ സമരയാത്രക്ക് മേപ്പയ്യൂരിൽ സ്വീകരണം

മേപ്പയ്യൂർ: ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക, പെൻഷൻ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള ആശാ ഹെൽത്ത്

വെറ്ററിനറി സര്‍ജന്‍: അപേക്ഷ ക്ഷണിച്ചു

മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന രാത്രികാല അടിയന്തര വെറ്ററിനറി സേവനം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തോടന്നൂര്‍, കുന്നുമ്മല്‍, ബാലുശ്ശേരി, കുന്ദമംഗലം, ചേളന്നൂര്‍ ബ്ലോക്കുകളില്‍

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ് ശക്തമായ മഴ

കോഴിക്കോട് വനിത-ശിശു വികസന വകുപ്പിന് കീഴിലെ ജെന്‍ഡര്‍ പാര്‍ക്കില്‍ അക്കൗണ്ടന്റിന്റെ താല്‍ക്കാലിക ഒഴിവ്

കോഴിക്കോട് വനിത-ശിശു വികസന വകുപ്പിന് കീഴിലെ ജെന്‍ഡര്‍ പാര്‍ക്കില്‍ അക്കൗണ്ടന്റിന്റെ താല്‍ക്കാലിക ഒഴിവുണ്ട്. ബി കോമും അക്കൗണ്ടിങ് മേഖലയില്‍ സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍