ചേനോളിയിൽ ശുചിമുറിക്കായി കുഴിയെടുത്തപ്പോൾ ചെങ്കല്‍ ഗുഹയും മഹാശിലായുഗത്തിലേക്ക് വെളിച്ചം വീശുന്ന പുരാവസ്തു ശേഖരവും കണ്ടെത്തി

ചേനോളിയിൽ പുതുതായി നിര്‍മിക്കുന്ന വീട്ടിലെ ആവശ്യത്തിന് ശുചിമുറിക്കായി കുഴിയെടുക്കുമ്പോള്‍ ചെങ്കല്‍ ഗുഹയും മഹാശിലായുഗത്തിലേക്ക് വെളിച്ചം വീശുന്ന പുരാവസ്തു ശേഖരവും കണ്ടെത്തി. പേരാമ്പ്ര ചേനോളി കളോളിപ്പൊയിലില്‍ ഒറ്റപ്പുരക്കല്‍ സുരേന്ദ്രന്‍ പുതുതായി പണിത വീടിനോട് ചേര്‍ന്നാണ് ചെങ്കല്‍ ഗുഹയും പുരാവസ്തുക്കളും കണ്ടെത്തിയത്. ചെങ്കല്‍ പാളികൊണ്ട് വാതില്‍ മൂടിയ നിലയില്‍ കണ്ടെത്തിയ ഗുഹ പരിശോധിച്ചപ്പോള്‍ രണ്ട് അറകളും ഉള്ളതായി കണ്ടെത്തി.

മലബാര്‍ ഭാഗങ്ങളില്‍ മാത്രമേ ഇത്തരം ഗുഹകള്‍ കാണാറുള്ളൂയെന്നും ഇവിടെ കണ്ടെത്തിയ ഗുഹക്ക് ഒറ്റ ചേംബര്‍ മാത്രമാണ് കാണാന്‍ കഴിഞ്ഞതെന്നും പ്രൊഫ. കൃഷ്ണരാജ് പറഞ്ഞു. സമാന രീതിയിലുള്ള കല്ലറകള്‍ സമീപത്തു തന്നെ കണ്ടെത്താനാകുമെന്നാണ് പുരാവസ്തു ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. സര്‍ക്കാരില്‍ റിപ്പോര്‍ട്ട് ചെയ്ത് സ്ഥലത്ത് ഉത്ഖനനം നടത്താനാണ് സംഘത്തിന്റെ തീരുമാനം. അടുത്തിടെ അരിക്കുളം പഞ്ചായത്തിലെ കാളിയത്ത് മുക്കിലും ഇത്തരം ചെങ്കല്ലറകള്‍ കണ്ടെത്തിയിരുന്നു. 

Leave a Reply

Your email address will not be published.