തിരൂര്‍: തിരൂര്‍ ബി.പി. അങ്ങാടി വലിയനേര്‍ച്ചയുടെ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. തിരൂര്‍ ഏഴൂര്‍ സ്വദേശിയും പാചകക്കാരനുമായ തിരൂര്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപം താമസിക്കുന്ന പൊട്ടച്ചോലെ പടി കൃഷ്ണന്‍കുട്ടി (55) ആണ് മരിച്ചത്. നേര്‍ച്ചയ്ക്കിടെ ജാറത്തിന് മുന്‍പില്‍ വെച്ച് പോത്തന്നൂര്‍ പൗരസമിതിയുടെ പെട്ടിവരവില്‍ അണിനിരന്ന പാക്കത്ത് ശ്രീകുട്ടന്‍ എന്ന ആന വിരണ്ട് തുമ്പിക്കൈയില്‍ ചുഴറ്റിയെറിഞ്ഞ കൃഷ്ണന്‍കുട്ടി കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ 11.29 നാണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിരൂര്‍ തെക്കുംമുറിയില്‍ പൊതുദര്‍ശനത്തിന് വെക്കും.