സ്വാമി മൃഡാനന്ദ ആധ്യാത്മിക പുരസ്കാരം ആചാര്യശ്രീ രാജേഷിന്

കോഴിക്കോട് : ആറാട്ടുപഴ സനാതന ധർമ പരിഷത്തിൻ്റെ സ്വാമി മൃഡാനന്ദ ആധ്യാത്മിക പുരസ്കാരത്തിന് പ്രമുഖ വേദപണ്ഡിതനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിനെ തിരഞ്ഞെടുത്തു. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ജനുവരി 11 ശനിയാഴ്ച രാവിലെ 9.30 ന് ആറാട്ടുപുഴ സ്വാമി മൃഡാനന്ദ നഗറിൽ (ശ്രീധർമ്മശാസ്താ ക്ഷേത്രസങ്കേതത്തിൽ) നടക്കുന്ന ഹിന്ദുമഹാസമ്മേളന വേദിയിൽ വെച്ച് പുരസ്കാരം നൽകും.
വേദങ്ങളിലെ ജ്ഞാനവിജ്ഞാനങ്ങളെ അധികരിച്ച് 105 ഗ്രന്ഥങ്ങൾ രചിക്കുകയും ജാതിലിംഗ ഭേദമന്യേ വേദങ്ങളും വൈദികാചരണങ്ങളും പഠിപ്പിക്കുകയും പൊതുസമൂഹത്തിൽ പ്രചരിപ്പിക്കുകയും ചെയ്തതിലൂടെ വൈദിക – ആധ്യാത്മിക രംഗത്ത് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ആചാര്യശ്രീ രാജേഷിന് പുരസ്കാരം നൽകുന്നത്.

Leave a Reply

Your email address will not be published.