മേപ്പയ്യൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിലെ സയൻസ് ക്ലബ് വിദ്യാർത്ഥികൾ പഠന സമയം കഴിഞ്ഞും സ്കൂൾ മുറ്റത്തായിരുന്നു. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രൻ്റെ ഉപരിതല ഭംഗിയെക്കുറിച്ചും സവിശേഷതകളെക്കുറിച്ചും, മറ്റ് ഗ്രഹങ്ങളെക്കുറിച്ചും നക്ഷത്രങ്ങളുടെ വിശാല സുന്ദര ലോകത്തെക്കുറിച്ചും നിരീക്ഷണങ്ങൾ നടത്തി രാത്രി വൈകും വരെ മുറ്റത്തുണ്ടായി. ചാലക്കുടി എസ് എച്ച് കോളജിലെ ഡോ നിജോ വർഗീസ്, ഡോ ശ്രീറാം പി.ആർ എന്നിവർ നിരീക്ഷണ പരിപാടി നയിച്ചു. സ്കൂൾ പി.ടി.എ പ്രസിഡണ്ട് വി.പി ബിജു ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സയൻസ് ക്ലബ് കോർഡിനേറ്റർ ഹാരിസ് കാഞ്ഞിരോട്ട് സ്വാഗതം പറഞ്ഞു. ഷബീർ ജന്നത്ത്, എ സുബാഷ് കുമാർ, ശ്രീജിത്ത് വിയ്യൂർ, സജിത്ത് സി.എം, സിനി എം എന്നിവർ സംസാരിച്ച ചടങ്ങിൽ വിദ്യാർത്ഥി പ്രതിനിധി ആദിത്യ എം എസ് നന്ദി പറഞ്ഞു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 19 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ :
പേരാമ്പ്ര : പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ വൈറ്റ് ഗാർഡ് സംഗമം നടത്തി. മുസ്ലിം ലീഗ് ജില്ലാ
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മരുന്ന് ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് എം.കെ രാഘവൻ എംപി ഞായർ
മേപ്പയ്യൂർ : ഏറ്റവും കൂടുതൽ വിദേശയാത്ര നടത്തിയ ഭരണാധിപനായ നരേന്ദ്ര മോദിക്ക് സ്വന്തം രാജ്യത്തെ മണിപൂർ സംസ്ഥാനം 20 മാസത്തിലേറെയായി കലാപത്തിലമർന്നിട്ടും
കൊയിലാണ്ടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ അവശനിലയില്‍ കണ്ടെത്തിയ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥന് മരിച്ചു. ഡിവിഷണൽ എകൗണ്ടഡ് ഓഫീസറായ കൊല്ലം