പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ചെയ്ത മഞ്ഞൾ കൃഷി വിളവെടുപ്പ് നടത്തി

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തി കൃഷി ചെയ്ത മഞ്ഞൾ കൃഷി വിളവെടുപ്പ് നടത്തി. വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലേക്ക് വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശ്രീകുമാർ ബ്ലോക്ക് സ്ഥിരം സമിതി ചെയർമാൻമാരായ കെ ജീവാനന്ദൻ മാസ്റ്റർ, കെ അഭിനീഷ്, ബിന്ദു സോമൻ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപെഴ്സൺ അഖില, വാർഡ് മെമ്പർ ഷഹീർ,ADA നന്ദിത, കർഷകർ സജീന്ദ്രൻ,മാധവൻ എന്നിവർ സംസാരിച്ചു.

ബ്ലോക്ക് പരിധിയിലെ അഞ്ച് പഞ്ചായത്തുകളിലായി 125 ഗ്രൂപ്പുകൾക്കാണ് വിതരണം നടത്തിയത് ഒരു ഗ്രൂപ്പിന് 5000 രൂപയുടെ വിത്താണ് വിതരണം ചെയ്തത് വിളവെടുക്കുന്ന മഞ്ഞൾ കർഷകരിൽ നിന്നും ശേഖരിച്ച് സുഗന്ധവിള ഗവേഷണ കേന്ദ്രവുമായ് സംയോജിച്ച് മൂല്യ വർദ്ധിത ഉത്പ്പനങ്ങൾ ഉണ്ടാക്കി ബ്ലോക്ക് പഞ്ചായത്തിൻ്റെ പേരിൽ വിപണിയിൽ ഇറക്കാനാണ് പദ്ധതി.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 11-01-2025.ശനി പ്രവർത്തിക്കുന്ന ഒപി പ്രധാനഡോക്ടർമാർ

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 11 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Latest from Local News

കീഴരിയൂർ വടക്കുംമുറിയിലെ മതുമ്മൽതാഴ പ്രസീത അന്തരിച്ചു.

കീഴരിയൂർ : വടക്കുംമുറിയിലെ മതുമ്മൽതാഴ പ്രസീത (44 )അന്തരിച്ചു. ഭർത്താവ്:ബാബു. മക്കൾ:നേഹ,നിവിൻ. മരുമകൻ:രാഹുൽ പേരാമ്പ്ര.അമ്മ :അമ്മാളു. സഹോദരങ്ങൾ: പ്രതീപൻ,പ്രമീള.

തിരുവങ്ങൂർ ദേവികയിൽ കണ്ടോത്ത് ചന്ദ്രദാസൻ അന്തരിച്ചു

തിരുവങ്ങൂർ ദേവികയിൽ കണ്ടോത്ത് ചന്ദ്രദാസൻ(71) അന്തരിച്ചു. പട്ടാളത്തിൽ സിഗ്നൽ വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ കെ എം പ്രേമ (കൊയിലാണ്ടി എൽ ഐ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 12 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 12 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.     1.കാർഡിയോളജി വിഭാഗം ഡോ:പി. വി. ഹരിദാസ്

പറേച്ചാൽ ദേവി ക്ഷേത്രം ഉത്സവം ഫെബ്രുവരി രണ്ടു മുതൽ ആറു വരെ

നടേരി : കാവും വട്ടം പറേച്ചാൽ ദേവീക്ഷേത്ര മഹോത്സവം ഫെബ്രുവരി രണ്ടു മുതൽ ആറു വരെ ആഘോഷിക്കും.രണ്ടിന് കലവറ നിറയ്ക്കൽ, ലളിതാസഹസ്രനാമാർച്ചന

തിക്കോടി ഡ്രൈവ് ഇൻ ബീച്ച് ഗതാഗതം പെട്ടെന്ന് തന്നെ പുന:സ്ഥാപിക്കാൻ റെയിൽവേ ഇടപെടണം സീനിയർ സിറ്റിസൺ ഫോറം തിക്കോടി

നൂറുകണക്കിന് വിനോദസഞ്ചാരികൾ നിത്യേന എന്നോണം എത്തുന്ന തിക്കോടി കല്ലകത്ത് ഡ്രൈവിംഗ് ബീച്ചിലേക്കുള്ള ഗതാഗതം എത്രയും പെട്ടെന്ന് പുന:സ്ഥാപിക്കാൻ അധികൃതർ ഇടപെടണമെന്ന് സീനിയർ