63ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ചെണ്ടമേളത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി നടുവണ്ണൂർ ഹയർസെക്കൻഡറി സ്കൂൾ.
ബി ആർ ദേവാനന്ദ്, സഞ്ജയ് ശങ്കർ, ജഗൻ സൂര്യ, ദേവദത്ത്, തേജസ്, നിവേദ്, അലൻ നാരായൺ എന്നീ കുട്ടികളാണ് സ്കൂളിലെ ടീമിൽ ഉൾപ്പെടുന്നത്.
അജിത്ത് കൂമൂള്ളി, സന്ദീപ് കൊയിലാണ്ടി, നിഷാന്ത് മാരാർ ഉള്ളിയേരി (ഉളളിയേരി ശങ്കരൻമാരാരുടെ മകൻ) എന്നീ മൂന്ന് പേരുടെ ശിക്ഷണത്തിലാണ് കുട്ടികൾ ചെണ്ടമേളം പരിശീലിച്ചത്.
കഴിഞ്ഞ തവണ ജില്ലയിൽ മൂന്നാം സ്ഥാനം ലഭിച്ച ടീം ഇത്തവണ മികച്ച ഒരുക്കങ്ങളുമായാണ് മേളയ്ക്ക് എത്തിയത്. ചില സാങ്കേതിക ബുദ്ധിമുട്ടുകൾ കാരണം ജില്ലാ കലോത്സവത്തിൽ രണ്ടാമതായിപോയ ടീം അപ്പീൽ വഴിയാണ് ഇത്തവണ സംസ്ഥാന കലോത്സവത്തിന് മത്സരിക്കാൻ എത്തിയത്.
സംസ്ഥാന കലോത്സവത്തിൽ ജില്ലയിലെ ഒന്നാം സ്ഥാനക്കാരേക്കാൾ കൂടുതൽ മാർക്ക് നേടി എ ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ഇത് ഒരു മധുര പ്രതികാരവുമായി.