കുന്ദമംഗലത്ത് സഞ്ചരിക്കുന്ന മത്സ്യ വിപണനശാല സജ്ജമായി

കുന്ദമംഗലത്ത് സഞ്ചരിക്കുന്ന മത്സ്യ വിപണനശാല സജ്ജമായി. നല്ല ഫ്രഷ് പെടക്കണ മീന്‍ മാത്രമല്ല, ഫിഷ് കട്‌ലറ്റ്, റെഡി ടു ഈറ്റ് ചെമ്മീൻ റോസ്റ്റ്, ചെമ്മീൻ ചമ്മന്തിപ്പൊടി, മീന്‍ അച്ചാറുകള്‍ തുടങ്ങി സ്വാദിഷ്‌ടമായ മീന്‍ വിഭവങ്ങളും കുന്ദമംഗലംകാരുടെ വീട്ടുപടിക്കലെത്തും. പുതുതായി ആരംഭിച്ച സഞ്ചരിക്കുന്ന ‘അന്തിപ്പച്ച’ എന്ന് പേരിട്ടിരിക്കുന്ന  മത്സ്യ വിപണനശാല വഴി നിശ്ചിത ദിവസങ്ങളിൽ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും നേരിട്ട് എത്തി ഉത്‌പന്നങ്ങള്‍ വിപണനം ചെയ്യും.

നാട്ടുകാർക്ക് ഗുണമേന്മയുള്ള മത്സ്യവും മറ്റു മൂല്യവർധിത ഉത്‌പന്നങ്ങളും നൽകാന്‍ ലക്ഷ്യമിട്ടാണ് മലബാറിലെ ആദ്യ സഞ്ചരിക്കുന്ന മത്സ്യ വിപണനശാലക്ക് കുന്ദമംഗലത്ത് തുടക്കമിട്ടിരിക്കുന്നത്. അഡ്വ. പിടി റഹീം എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 18 ലക്ഷം രൂപ ചെലവഴിച്ചാണ് വാഹനം തയ്യാറാക്കിയത്. മത്സ്യവും മത്സ്യ ഉത്പന്നങ്ങള്‍ക്കും പുറമേ മത്സ്യ കറിക്കൂട്ടുകളും ഫ്രൈഡ് മസാലയും സഞ്ചരിക്കുന്ന മത്സ്യ വിപണനശാല വഴി വീട്ടിലെത്തും.

മത്സ്യത്തൊഴിലാളികളിൽ നിന്നും നേരിട്ട് ശേഖരിക്കുന്ന മത്സ്യമാണ് പ്രത്യേകം തയ്യാറാക്കിയ മത്സ്യഫെഡ് ഫിഷറേറിയൻ മൊബൈൽ മാർട്ട് വഴി വിൽപന നടത്തുന്നത്. വാഹനത്തിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു. ഒരു ജനപ്രതിനിധി എന്നാൽ റോഡുകളും പാലങ്ങളും നിർമിക്കുക മാത്രമല്ല, നമ്മുടെ പൊതുസമൂഹത്തിന് ആരോഗ്യമുള്ള ഭക്ഷണവും ഭക്ഷ്യ വസ്‌തുക്കളും എത്തിക്കുക എന്നത് കൂടിയാണ് ചെയ്യേണ്ടതെന്ന് മന്ത്രി പറഞ്ഞു.

അഡ്വ പിടിഎ റഹീം എംഎൽഎ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പ്രസിഡണ്ട് അരിയിൽ അലവി, കോഴിക്കോട് ബ്ലോക്ക് പ്രസിഡണ്ട് ടി കെ ശൈലജ ടീച്ചർ, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ, കുന്ദമംഗലം ബ്ലോക്ക് വൈസ് പ്രസിഡണ്ട്, മൈമൂന കടുക്കാഞ്ചേരി, മത്സ്യഫെഡ് ബോർഡ് അംഗം വി കെ മോഹൻദാസ്, മറ്റ് വിവിധ ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ബോബി ചെമ്മണ്ണൂർ നൽകിയ ജാമ്യ ഹർജി ഹൈക്കോടതി ചൊവ്വാഴ്‌ചത്തേക്ക് മാറ്റി

Next Story

വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ തുക മാനദണ്ഡങ്ങള്‍ കണക്കാക്കാതെ കേരളത്തിന് വിനിയോഗിക്കാമെന്ന് കേന്ദ്രം

Latest from Local News

പിഷാരികാവ് ക്ഷേത്രം നവീകരണ പ്രവൃത്തി കാളിയാട്ടത്തിന് ശേഷം ആരംഭിക്കും

പിഷാരികാവ് ക്ഷേത്രത്തിൻ്റെ നാലമ്പലം പൊളിച്ചു മാറ്റി ചെമ്പ് പതിക്കുന്നതടക്കമുള്ള നവീകരണ പ്രവൃത്തികൾ ഈ വർഷത്തെ കാളിയാട്ടത്തിന് ശേഷം ആരംഭിക്കുമെന്ന് ദേവസ്വം അധികൃതർ

കീഴരിയൂരിൽ യു.ഡി.എഫിൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്കുള്ള സ്വീകരണവും രാഷ്ട്രീയ വിശദീകരണയോഗവും സംഘടിപ്പിച്ചു

കീഴരിയൂരിൽ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ജനപ്രതിനിധികൾക്കുള്ള സ്വീകരണവും രാഷ്ട്രീയ വിശദീകരണയോഗവും സംഘടിപ്പിച്ചു. വർഗീയതയുടെ മുണ്ടഴിച്ച് തലയിൽ ചുറ്റി മതേതര കേരളത്തിൻ്റെ മാറിടത്തിൽ

സൈമ ലൈബ്രറി ചെങ്ങോട്ടുകാവിന്റെ ഈ വർഷത്തെ സൂര്യ പ്രഭ പുരസ്‌കാരം കെ. ഗീതാനന്ദൻ മാസ്റ്റർക്ക്

സൈമ ലൈബ്രറി ചെങ്ങോട്ടുകാവിന്റെ ഈ വർഷത്തെ സൂര്യ പ്രഭ പുരസ്‌കാരം കെ. ഗീതാനന്ദൻ മാസ്റ്റർക്ക്. കൊയിലാണ്ടി മേഖലയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക