മുക്കാളി ദൃശ്യം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എം ടി അനുസ്മരണം നടത്തി

മുക്കാളി ദൃശ്യം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എം ടി വാസുദേവൻ നായർ അനുസ്മരണവും എം ടി ഫിലിം പ്രദർശനവും നടത്തി. അനുസ്‌മരണം ചെറുകഥാകൃത്ത് പി.കെ നാണു ഉദ്ഘാടനം നടത്തി. മലയാളിയും മലയാളവും ഉള്ളടത്തോളം എംടിയുടെ രചനകൾ നിലനിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു. സി.എച്ച് അച്ച്യുതൻ നായർ അധ്യഷത വഹിച്ചു. സാഹിത്യകാരൻ വി.കെ പ്രഭാകരൻ, പി ബാബുരാജ്, പ്രദീപ് ചോമ്പാല, വി പി സുരേന്ദ്രൻ, അഡ്വ. ഒ. ദേവരാജ്, സോമൻ മാഹി, വി പി മോഹൻദാസ്, കെ പി ഗോവിന്ദൻ, കെ മനോജ്, കെ പി വിജയൻ, വി പി രാഘവൻ എന്നിവർ സംസാരിച്ചു. 

Leave a Reply

Your email address will not be published.