കൊയിലാണ്ടി തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു. ഇന്ന് രാവിലെ എട്ടരയോടുകൂടിയാണ് കൊയിലാണ്ടി ഫയർ സ്റ്റേഷന് മുന്നിലുള്ള ലക്ഷ്മി നിവാസിൽ വിശ്വാനാഥന്റെ വീടിനോട് ചേർന്നുള്ള തേങ്ങാകൂടക്ക് തീപിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് സ്റ്റേഷനിൽ നിന്നും സേനാംഗങ്ങൾ എത്തുകയും വെള്ളം ഉപയോഗിച്ച് തീ പൂർണമായും അണയ്ക്കുകയും ചെയ്തു.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനൂപ് ബി കെയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജാഹിർ എം,ബിനീഷ് കെ,നിധി പ്രസാദ് ഇ എം,അനൂപ് എൻ പി, ഇന്ദ്രജിത്ത്ഐ,നിതിൻ രാജ്,ഹോം ഗാർഡ് മാരായ ഓംപ്രകാശ്, അനിൽകുമാർ,ബാലൻ ഇ എം,രാംദാസ് വി സോമകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.