കൊയിലാണ്ടി അണേല വലിയമുറ്റം ശ്രീ കളരി ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി. 10-01-25 ന് രാവിലെ നട തുറക്കൽ, വൈകീട്ട് 5 മണിക്ക് ഗുരുതി, ശേഷം കളരി ഭഗവതി ക്ഷേത്രത്തെ കുറിച്ച് സ്വന്തമായി ഭക്തിഗാനം രചിച്ച് ഈണം നൽകി ആലപിച്ച ആർ.കെ. സുരേഷ് ബാബുവിനെ വാർഡ് കൗൺസിലർ എം പ്രമോദ് ആദരിക്കുന്നു. ആദരിക്കൽ ചടങ്ങിന് ശേഷം യോദ്ധ കളരി, കാവിൽ അവതരിപ്പിക്കുന്ന കളരി പയറ്റ് പ്രദർശനം. രാത്രി 10 മണിക്ക് കോട്ടയിൽ പോക്ക്, അരി ചൊരിയൽ ചടങ്ങ്. 11.1.25 ന് കാലത്ത് 5 മണിക്ക് നട തുറക്കൽ, രാവിലെ 8.30 ന് എടുപ്പ് തയ്ക്കൽ, ഉച്ചയ്ക്ക് പ്രസാദ ഊട്ട്. പിന്നീട് വൈകീട്ട് 3 മണിക്ക് ഗുരുദേവൻ വെള്ളാട്ട്, ഇളനീർകുല വരവ്. ശേഷം പാമ്പൂരി കരുമകൻ വെള്ളാട്ടും തലച്ചില്ലോൻ നട്ടത്തിറയും വൈകീട്ട് 6 മണിക്ക് താലപ്പൊലിയോടു കൂടി ഭഗവതിയുടെ നട്ടത്തിറ, തുടർന്ന് പുലർച്ചെ വരെ വിവിധതരം തിറകൾ എന്നിവ ഉണ്ടായിരിക്കും.
Latest from Local News
ലോക ജനസംഖ്യാ ദിനം ജില്ലാതല ഉദ്ഘാടനം 2025 ജൂലൈ 11 രാവിലെ10. 30 ന് തിരുവങ്ങൂർ സാമൂഹിക ആരോഗ്യ കേന്ദ്രം കോൺഫറൻസ്
കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സാക്ഷരതാമിഷന്റെയും ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷ കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ചു. ഒന്നാം വർഷവും
കാരയാട് ഏക്കാട്ടൂർ കാഞ്ഞിരോട്ട് മീത്തൽ (ആലക്കൽ) കദീശ (65) അന്തരിച്ചു. ഭർത്താവ് പരേതനായ അമ്മത്. മക്കൾ റഷീദ്, റജീന, റസീയ. മരുമക്കൾ
കോഴിക്കോട് കൊമ്മേരിയിൽ വീടിനോട് ചേർന്നുള്ള പൊതുകിണർ പത്ത് മീറ്ററോളം താഴ്ച്ചയിലേക്ക് അസാധാരണമായ വിധം താഴ്ന്ന് സമീപത്തെ 4 വീടുകൾക്ക് ഭീഷണി. മീഞ്ചന്തയിൽ
കൊയിലാണ്ടി: മരുതൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ വായന പക്ഷാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. പരിപാടിയിൽ ഹെഡ്മിസ്ട്രസ് ടി