ഇന്ത്യൻ ഹോമിയോപ്പതിക്ക് മെഡിക്കൽ അസോസിയേഷൻ ബാലുശ്ശേരി ചാപ്റ്ററിൻ്റെ ജനറൽ ബോഡിയോഗവും സെമിനാറും സംഘടിപ്പിച്ചു

ഇന്ത്യൻ ഹോമിയോപ്പതിക്ക് മെഡിക്കൽ അസോസിയേഷൻ (ഐ.എച്ച്.എം.എ) ബാലുശ്ശേരി ചാപ്റ്ററിൻ്റെ ജനറൽ ബോഡിയോഗവും സെമിനാറും വി. കെയർ ഹാളിൽ നടന്നു. വൈറൽ രോഗങ്ങൾക്കും മഞ്ഞപ്പിത്ത പ്രതിരോധപ്രവർത്തങ്ങൾക്കും ചികിത്സയ്ക്കും ഏറെ ഫലപ്രദമായ ഹോമിയോപ്പതി സാദ്ധ്യതകൾ പരമാവധി ജനങ്ങൾ ഉപയോഗപെടുത്തണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രസിഡൻ്റ് ആയി ഡോ.സജിൻ മായഞ്ചേരി, സെക്രട്ടറി റംഷീദ് നെച്ചോളി ട്രഷറർ ഡോ.രമ്യദാസ് എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ ജില്ലാ സെക്രട്ടറി ഡോ.തൻസീം പി, നാഷണൽ ഫൈനാൻസ് സെക്രട്ടറി ഡോ.സജി.പി, ഡോ.അഭിജിത്ത് മുതലായവർ സംസാരിച്ചു.

Leave a Reply

Your email address will not be published.