പൂക്കാട് പെട്രോൾ പമ്പിനു മുൻവശം കിഴക്കുഭാഗത്ത് ഏതാണ്ട് 400 മീറ്ററോളം ഡ്രൈയിനേജ് പ്രവർത്തികൾ നടന്നുകൊണ്ടിരിക്കയാണ്. അതിനിടയിൽ നിർമ്മാണകമ്പനിയായ വഗാഡ് മതിയായ സുരക്ഷയില്ലാതെയും ആവശ്യമായ സ്ഥല സൌകര്യമില്ലാതെയുമുള്ള റോഡിലൂടെ ഗതാഗതത്തിന് വഴി തുറക്കാൻ പോവുന്നത്. പൂക്കാട് അങ്ങാടി, പൂക്കാട് കലാലയം, തിരുവങ്ങൂർ യു.പി. സ്കൂൾ, തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂൾ എന്നീ സ്ഥലങ്ങളിലേക്കുള്ള കുട്ടികളുടെയും മുതിർന്നവരുടെയും സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞു കൊണ്ടാണ് ഹൈവേ അധികൃതർ പ്രവർത്തിയുമായി മുന്നോട്ടു പോന്നത്.
മൂന്നു മീറ്റർ മാത്രം വരുന്ന സർവ്വീസ് റോഡിലൂടെ അപകടകരമായ സാഹചര്യത്തിൽ ഗതാഗതം തുറന്നു വിടരുതെന്നും, മതിയായ ഫൂട്ട് പാത്ത് സൗകര്യമൊരുക്കിയതിനു ശേഷമെ പുതിയ സർവ്വീസ് റോഡു തുറന്നു കൊടുക്കാവൂ എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.