പുറക്കാട് ദാറുൽ ഖുർആൻ വാർഷികവും ബിരുദദാന സമ്മേളനവും ശനിയാഴ്ച നടക്കും. സ്ഥാപനത്തിൽ നിന്നും ഖുർആൻ മനഃപാഠമാക്കിയവരും ദഅവ കോഴ്സ് പൂർത്തിയാക്കുകയും ചെയ്ത 48 വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ഹിഫ്ള് പൂർത്തിയാക്കിയ 46 വിദ്യാർത്ഥി വിദ്യാർത്ഥിനികളുമുൾപ്പെടെ 94 വിദ്യാർത്ഥികൾക്കാണ് ബിരുദം നൽകുന്നത്. വെള്ളിയാഴച രാത്രി 7.30 ന് നടക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമം ദാറുൽ ഖുർആൻ അസി: ഡയരക്ടർ വി.എം അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്യും. പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് മുഹമ്മദലി അധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ സുലൈമാൻ ഖാസിമി ആമുഖ പ്രഭാഷണം നിർവ്വഹിക്കും. പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളും കമ്മിറ്റി ഭാരവാഹികളും സംസാരിക്കും. ശനിയാഴ്ച രാവിലെ 6 30 ന് നടക്കുന്ന ഉദ്ഘാടന സംഗമം പ്രമുഖ പണ്ഡിതൻ മുഹമ്മദ് ഹുസൈൻ സഖാഫി ഉദ്ഘാടനം ചെയ്യും. കമ്മിറ്റി വൈസ് പ്രസിഡണ്ട് അബൂബക്കർ കൗസർ അദ്ധ്യക്ഷത വഹിക്കും. കെ.പി അ സൈനാർ മാസ്റ്റർ, സുലൈമാൻ ഖാസിമി, സിറാജ് കെ എന്നിവർ സംസാരിക്കും. രാവിലെ 10 മണിക്ക് വിശുദ്ധ ഖുർആനും സാമൂഹ്യ പരിവർത്തനവും എന്ന വിഷയത്തിൽ നടക്കുന്ന അക്കാഡമിക് സെമിനാർ പ്രമുഖ പണ്ഡിതനും നിരവധി അറബിഗ്രന്ഥങ്ങളുടെ രചയിതാവുമായ ഡോ അബ്ദുന്ന സ്വീർ അൽ മലൈബാരി ഉദ്ഘാടനം ചെയ്യും. ദാറുൽ ഖുർആൻ ഡയരക്ടർ ഹബീബ്മസ്ഊദ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കേരളമുസ്ലിം നവോത്ഥാനത്തിൽ ഖുർആനിൻ്റെ സ്വാധീനം എന്ന വിഷയം കെ.എൻ എം മർക സുദ്ദഅവ സംസ്ഥാന സെക്രട്ടറി ഡോ ജാബിർ അമാനിയും ഖുർആൻ ഗവേഷണ പഠനം സാമൂഹിക നവോത്ഥാനത്തിൻ്റെ ശക്തി സ്രോതസ് എന്ന വിഷയം ഇത്തിഹാദുൽ ഉലമ കേരള സെക്രട്ടറി സമീർ കാളികാവും അവതരിപ്പിക്കും. ദാറുഖുർആൻ കമ്മിറ്റി പ്രസിഡണ്ട് സമാപന പ്രസംഗം നിർവ്വഹിക്കും. അഷ്റഫ് മൗലവി, ഷക്കീർ എ എം എന്നിവർ സംസാരിക്കും.
ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന കുടുംബ സംഗമം മഹല്ല് പ്രസിഡണ്ട് വി.വി ജബ്ബാർ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ പി.എം അബ്ദുൽ ഖാദർ അധ്യക്ഷത വഹിക്കും. വിവിധ വിഷയങ്ങളിൽ ബഷീർ മുഹിയിദീൻ സൈക്കോളജിസ്റ്റ് ഡോ: ശറഫുദ്ദീൻ കടമ്പോട്ട് എന്നിവർ പഠന ക്ലാസുകൾ നടത്തും. മുഹമ്മദ് ഷിയാസ്, റസാഖ് എളവന എന്നിവർ സംസാരിക്കും. വൈകു 4:30 ന് നടക്കുന്ന ബിരുദദാനവും സമാപന സമ്മേളനവും ജമാഅത്തെ ഇസ്ലാമി കേന്ദ്ര മജ്ലിസ് ശുറാ അംഗം എം ഐ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യും. വിദ്യാസദനം ട്രസ്റ്റ് ചെയർമാൻ യു.പി സിദ്ദീഖ് അധ്യക്ഷത വഹിക്കും. അഖിലേന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് അംഗംമൗലാനാ അബ്ദുശുകൂർ ഖാസിമി മുഖ്യപ്രഭാഷണം നടത്തും. മുസ്ലിംലീഗ് നേതാവ് സി.എച്ച് ഇബ്രാഹിം കുട്ടി മുഖ്യാതിഥിയായി സംബന്ധിക്കും. ദശവാർഷിക സ്മരണിക വി.വി ഗഫൂറിന് നൽകി ടി സി കെ അഹ്മദ് പ്രകാശനം ചെയ്യും. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡണ്ട് ഫൈസൽ പൈങ്ങോട്ടായി വിസ്ഡം ഗ്ലോബൽ ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് ടി.പി അബ്ദുൽ അസീസ് കമ്മിറ്റി ജനറൽ സെക്രട്ടറി ടി.പി നാസർ സ്വാഗതസംഘം ചെയർമാൻ പി.എം അബ്ദുൽ ഖാദർ പി.ടി എ പ്രസിഡണ്ട് ഖമർ ജമാൽ ട്രസ്റ്റ് ജന സെക്രട്ടറി കെ.കെ നാസർ ,കെ ആയിശ ടീച്ചർ സജദ മുജീബ് സി അബ്ദുറഹ്‌മാൻ ശരീഫ്നരിപ്പറ്റ ഡോ: സുഷി ർഹസൻ പിഎം അബ് ദുസ്സലാം ഹാജി കെ. ഇമ്പിച്ചി അലി പി.ടി ഹനീഫ ഹാജി പി. വി ഇബ്രാഹിം മാസ്റ്റർ, പി.കെ അബ്ദുല്ല വി കെ. അബ്ദുല്ലത്തീഫ് ബഷീർ മുഹിയിദീൻ, ഹബീബ്മസ് ഊദ് എന്നിവർ സംസാരിക്കും ദാറുൽ ഖുർആൻ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ഖയാൽ ദൃശ്യാവിഷ്കാരത്തോടെ പരിപാടി സമാപിക്കും.
വി.എം അഷ്റഫ് മൗലവി (അസിസ്റ്റൻറ് ഡയറക്ടർ ദാറുൽ ഖുർആൻ), ഖാദർ പരപ്പലകം (സ്വാഗതസംഘം ചെയർമാൻ), സിറാജ് കെ കെ (മാനേജർ ദാറുൽ ഖുർആൻ), മുഹമ്മദ് ഷിയാസ് (കൺവീനർ പ്രചരണ വകുപ്പ്), അബ്ദുറഹ്മാൻ ഫാറൂഖ് (ഏരിയാ പ്രസിഡൻ്റ് ജമാത്തെ ഇസ്‌ലാമി പയ്യോളി) എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.