വാളയാർ കേസ് പെൺകുട്ടികളുടെ മാതാപിതാക്കൾ പ്രതിപട്ടികയിൽ

വാളയാർ കേസ് പെൺകുട്ടികളുടെ മാതാപിതാക്കളെ പ്രതിപട്ടികയിൽ ചേർത്ത് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. ബലാത്സംഗ പ്രേരണകുറ്റമാണ് ചുമത്തിയത്. കുട്ടികളെ പീഡിപ്പിക്കുന്നത് നിരന്തരം കണ്ടിട്ടും പ്രതികരിക്കുകയോ നിയമ നടപടികൾ എടുക്കുകയോ ചെയ്യാത്തതിനാലാണ് ഇവർക്കെതിരെ ഐ.പി.സി 376ഉം പോക്സോ നിയമപ്രകരാം കേസെടുത്തിരിക്കുന്നത്. മാതാപിതാക്കൾക്കെതിരെ ചിലർ സി.ബി.ഐക്ക് മൊഴി നൽകിയിരുന്നു. എറണാകുളം സിബിഐ കോടതിയിലാണ് കുറ്റപത്രം നൽകിയത്.

Leave a Reply

Your email address will not be published.