മൂടാടി സർവ്വീസ് സഹകരണബാങ്ക് ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷം സംഘടിപ്പിക്കുന്നു. മൂടാടി ഗ്രാമപഞ്ചായത്തിൻ്റെ ധനകാര്യമേഖലയിൽ കഴിഞ്ഞ അമ്പത് വർഷക്കാലമായി പ്രവർത്തിച്ചുവരുന്ന മൂടാടി സർവ്വീസ് സഹകരണ ബാങ്ക്, അംഗങ്ങളുടെയും, അഭ്യുതയകാം ക്ഷികളുടെയും ഉന്നമനത്തിനായി ഒനവധി പദ്ധതികൾ നടപ്പിലാക്കിവരികയാണ്. 1927 മുതൽ പ്രവർത്തിച്ചുവന്നിരുന്ന വീമംഗലം വിവിധോദ്ദേശ്യ ഐക്യ നാണയ സംഘവും മൂടാടി ഐക്യനാണയ സംഘവും 1975ൽ ഒന്നിച്ചു ചേർന്നാണ് ഇന്നത്തെ മൂടാടി സർവ്വീസ് സഹകരണ ബാങ്കായി മാറിയത്.
50 വർഷം കൊണ്ട് എല്ലാവിഭാഗങ്ങളിലുമായി 24777 മെമ്പർമാരും 138 കോടി രൂപ ഓഹരി മൂലധനവുമായുള്ള സ്പെഷ്യൽ ഗ്രേഡ് ബാങ്കായി മൂടാടി സർവ്വീസ് സഹകരണ ബാങ്ക് വളർന്നിട്ടുണ്ട്. നന്തി ടൗണിൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹെഡ് ഓഫീസും മൂടാടിയിലും മുചുകുന്നിലുമായി രണ്ടു ശാഖകളും നമ്മുടെ ബാങ്കിനുണ്ട്. 12 സ്ഥിരം ജീവനക്കാരും 8 താൽക്കാലിക ജീവനക്കാരും ബാങ്കിൽ പ്രവർത്തിച്ചുവരുന്നു. പഞ്ചായത്തിലെ ജനങ്ങളുടെ ഏതാവശ്യങ്ങൾക്കും സാമ്പത്തിക സഹായം നൽകുന്ന നമ്മുടെ ബാങ്ക് അവരുടെ സമ്പാദ്യങ്ങൾക്ക് ഉയർന്ന തോതിലുള്ള പലിശ നൽകി സുരക്ഷി തമായി നിക്ഷേപിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. 82 കോടിയിൽപരം രൂപ നിക്ഷേപ മായുണ്ട്. 66 കോടി രൂപ വായ്‌പയായി നൽകിയിട്ടുണ്ട്.
50-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഒട്ടനവധി വികസന പദ്ധതികൾ ബാങ്ക് ആവിഷ്ക്കരിക്കുകയാണ്. ഭവന സഹായ പദ്ധതി, നവീകരിച്ച ഓഡിറ്റോറിയം, കാർഷിക പദ്ധതികൾ, യുവ സംരംഭക പദ്ധതികൾ, എ ക്ലാസ് അംഗങ്ങൾക്കുള്ള ഇൻഷൂറൻസ് പരിരക്ഷ, വിദ്യാർത്ഥികൾക്കുള്ള പ്രചോദന മുദ്ര തുടങ്ങിയ പദ്ധതികളും വിവിധ സെമിനാ റുകൾ, മുൻകാല സാരഥികളെ ആദരിക്കൽ, നിക്ഷേപക സംഗമം, കുടിശ്ശിക നിവാരണ ക്യാമ്പ് എന്നീ പരിപാടികളും ഇതോടനുബന്ധിച്ച് നടക്കുകയാണ്. 12 വർഷമായി തുടർച്ചയായി ലാഭത്തിൽ പ്രവർത്തിച്ചുവരുന്ന നമ്മുടെ ബാങ്ക് അംഗങ്ങൾക്ക് ലാഭവിഹിതം നൽകിവരുന്നുണ്ട്. നമ്മുടെ പഞ്ചായത്തിലെ ഓരോ വീട്ടിലേയും ഒരു അഗമെങ്കിലും ഈ ബാങ്കിൽ അക്കൗണ്ടുള്ളവരാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ജീവനക്കാരും ഭരണസമിതി അംഗങ്ങളും.
നമ്മുടെ ബാങ്കിൻ്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളിലും പഞ്ചായത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണവും സാന്നിധ്യവും ഉണ്ടാകണമെന്ന് കെ. വിജയരാഘവൻ മാസ്റ്റർ (പ്രസിഡണ്ട്)
കെ.പി. ബിനേഷ് (സെക്രട്ടറി), കെ.എം. കുഞ്ഞിക്കണാരൻ (വൈസ് പ്രസി.) സി. ഫൈസൽ, കെ.കെ. രഘുനാഥൻ (ഡയറക്ടർമാർ) എന്നിവർ പങ്കെടുത്ത പത്രസമ്മേളത്തിൽ ആവശ്യപ്പെട്ടു.