മൂടാടി പുറക്കൽ പാറക്കാട് ഗവ എൽ പി സ്കൂൾ വർണ്ണക്കൂടാരം ഉദ്ഘാടനവും സ്കൂൾ വാർഷികാഘോഷവും സ്വാഗതസംഘം രൂപീകരിച്ചു

മൂടാടി പുറക്കൽ പാറക്കാട് ഗവ എൽ പി സ്കൂൾ വാർഷികവും വർണ്ണക്കൂടാരം ഉദ്ഘാടനവും ഫിബ്രവരിയിൽ നടക്കും. ഈ പരിപാടികളുടെ സ്വാഗത സംഘം യോഗം വാർഡ് മെമ്പർ പപ്പൻ മൂടാടി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് കെ നാരായണൻ മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു. മേലടി ബി പി സി മധു, ബി ആർ സി ട്രെയിനർ വികാസ്, എസ് എം സി ചെയർമാൻ രാജൻ ചേനോത്ത്, ടി മുഹമ്മദ്, മുകുന്ദൻ ചന്ദ്രകാന്തം, ടി സുരേന്ദ്രൻ, മജീദ് യു, സത്യൻ തടത്തിൽ, അഫ്സൽ ടി, സന്തോഷ് എം വി, ബാബു ടി, ടി എൻ എസ് ബാബു, ഷൈനു എം വി പ്രധാനാദ്ധ്യാപിക സുധ ഊരാളുങ്കൽ എന്നിവർ സംസാരിച്ചു.
സ്വാഗത സംഘം ഭാരവാഹികളായി പപ്പൻ മൂടാടി ചെയർമാൻ, സുധ ഊരാളുങ്കൽ കൺവീനർ, മുഹമ്മദ് ടി ട്രഷറർ എന്നിവരേയും വിവിധ സബ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.