എട്ടുവർഷത്തിനിടെ കെ. എസ്. ആർ. ടി. സി. ആക്രിവിലയ്ക്കു വിറ്റത് 2,089 പഴകിയ ബസുകൾ

എട്ടുവർഷത്തിനിടെ ഓടിക്കാനാകാത്ത നിലയിലുള്ള കെ. എസ്. ആർ. ടി. സി. ആക്രിവിലയ്ക്കു വിറ്റത് 2,089 പഴകിയ ബസുകൾ. ഇതിലൂടെ ലഭിച്ചത് 39.78 കോടി രൂപ. 1998 മുതൽ 2017 വരെ വാങ്ങിയ വാഹനങ്ങളാണു വിറ്റത്. ഇതിൽ 2007-നു ശേഷമുള്ളവ അപകടത്തിലും മറ്റും തകർന്ന് ഉപയോഗിക്കാനാകാത്തതായിരുന്നു. ബാക്കിയുള്ളവയിൽ മിക്കതും കാലാവധി കഴിഞ്ഞതാണ്. 

ഇവ കെ. എസ്. ആർ. ടി. സി. പൊളിച്ചു വിൽക്കാറില്ല. പകരം കേന്ദ്ര സ്ഥാപനമായ മെറ്റൽ സ്റ്റീൽ ട്രേഡിങ് കോർപ്പറേഷൻ മുഖേന ഓൺലൈനായാണു വ്യാപാരം. ആക്രിവിലയ്ക്ക് ഏറ്റവും കൂടുതൽ വിറ്റത് 2004-ൽ വാങ്ങിയ ബസുകളാണ്-461 എണ്ണം. കൂടുതൽ പണം കിട്ടിയത് 2022-23 കാലയളവിലാണ്. 14.53 കോടി രൂപ. 2016-17 ല്‍ 1.77,  കോടി, 2017-18 ല്‍ 8.07 കോടി, 2018-19 ല്‍ 5.09 കോടി, 2019-20 ല്‍ 1.36 കോടി, 2020-21 ല്‍ 75.25 ലക്ഷം, 2021-22 ല്‍ 1.85 കോടി, 2023-24 ല്‍ ആറു കോടി എന്നിങ്ങനെയാണ് മറ്റ് വര്‍ഷങ്ങളില്‍ ബസ് വിറ്റതിലൂടെ ലഭിച്ച തുക.

Leave a Reply

Your email address will not be published.

Previous Story

08-01-2025ലെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Next Story

മൂടാടി സർവ്വീസ് സഹകരണബാങ്ക് ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷം സംഘടിപ്പിക്കുന്നു

Latest from Main News

ഇരുട്ടിലാവില്ല ഗ്രാമങ്ങള്‍; കുറ്റ്യാടി മണ്ഡലത്തിലെ 53 ഇടങ്ങളില്‍ മിനിമാസ്റ്റ് ലൈറ്റൊരുങ്ങി

കുറ്റ്യാടി മണ്ഡലത്തിലെ ഗ്രാമങ്ങളില്‍ ഇനി മിനിമാസ്റ്റ് ലൈറ്റിന്റെ പുതുവെളിച്ചം. കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന്

കീം ഫലം റദ്ദാക്കി; റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന് ഹൈക്കോടതി

കേരള എൻജിനിയറിങ്‌ പ്രവേശന യോഗ്യതാ പരീക്ഷാ (കീം) ഫലം റദ്ദാക്കി ഹൈക്കോടതി. റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. പരീക്ഷയുടെ പ്രോസ്പെക്ടസ്

നിമിഷ പ്രിയയുടെ വധശിക്ഷ തടയാൻ വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് ഡോ ജോൺ ബ്രിട്ടാസ് എം പി

ജൂലൈ 16 ന് നടക്കാനിരിക്കുന്ന നിമിഷ പ്രിയയുടെ വധശിക്ഷ യെമനിൽ നടപ്പിലാക്കുന്നത് തടയാൻ കേന്ദ്രം അടിയന്തരവും നിർണായകവുമായ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട്

നാളെ സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പഠിപ്പ് മുടക്ക്

സംസ്ഥാനത്ത് നാളെ നാളെ പഠിപ്പുമുടക്ക് പ്രഖ്യാപിച്ച് എസ്എഫ്ഐ. കേരള സർവ്വകലാശാല സംഘർഷത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവരെ റിമാൻഡ് ചെയ്തതിൽ പ്രതിഷേധിച്ച്

2026ലെ ഹജ്ജിന് അപേക്ഷ ക്ഷണിച്ചു

ന്യൂഡൽഹി: 20 ദിവസം കൊണ്ട് ഹജ്ജ് പൂർത്തിയാക്കി വരാവുന്ന പാക്കേജ് കൂടി ഉൾപ്പെടുത്തി 2026ലെ ഹജ്ജിന് അപേക്ഷ ക്ഷണിച്ചു. ഹജ്ജ് കമ്മിറ്റിയുടെ