കൊയിലാണ്ടി ഗവ ഐ.ടി. ഐ യിൽ മൾട്ടി മീഡിയ ആനിമേഷൻ ആൻ്റ് സ്പെഷ്യൽ എഫക്ട്സ് ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇൻസ്‌ട്രക്ടറെ നിയമിക്കുന്നു. എൻ.സി.വി.ടി സിലബസ് പ്രകാരം യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികൾക്ക് അപേക്ഷിക്കാം. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് മൾട്ടിമീഡിയ ആൻ്റ് ആനിമേഷനില്‍ ബിരുദം ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം, മൾട്ടിമീഡിയ ആൻ്റ് ആനിമേഷനില്‍ ഡിപ്ലോമ (കുറഞ്ഞത് രണ്ട് വർഷം), അംഗീകൃത സാങ്കേതിക വിദ്യാഭ്യാസ ബോർഡ് അല്ലെങ്കിൽ ഡി.ജി.ടിയിൽ നിന്ന് അഡ്വാൻസ്ഡ് ഡിപ്ലോമ (വൊക്കേഷണൽ), ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പ്രവർത്തിപരിചയം, മൾട്ടിമീഡിയ ആനിമേഷൻ ആൻ്റ് സ്പെഷ്യൽ ഇഫക്ട്സ് ട്രേഡിൽ എൻ.ടി.സി/എൻ.എ.സി ബന്ധപ്പെട്ട മേഖലയിൽ മൂന്ന് വർഷത്തെ പ്രവർത്തിപരിചയം, റെഗുലർ / ആർ.പി. എൻ നാഷണൽ ക്രാഫ്റ്റ് ഇൻസ്ട്രക്ടര്‍ സർട്ടിഫിക്കറ്റ് (NCIC) അവശ്യയോഗ്യതയാണ്. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജനുവരി 16 ന് രാവിലെ 11 മണിക്ക് കൊയിലാണ്ടി ഗവ. ഐ.ടി.ഐ യിൽ എത്തണം.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 15 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ : മുസ്തഫ
കൊയിലാണ്ടി: അപകട ഭീഷണി നിലനില്‍ക്കുന്ന കുന്ന്യോറമല ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംങ്ങ് സന്ദര്‍ശിച്ചു. മണ്ണിടിയാന്‍ സാധ്യതയുളള ഇവിടെ ബാക്കി സ്ഥലം
മേപ്പയ്യൂർ: ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക, പെൻഷൻ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള ആശാ ഹെൽത്ത്
മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന രാത്രികാല അടിയന്തര വെറ്ററിനറി സേവനം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തോടന്നൂര്‍, കുന്നുമ്മല്‍, ബാലുശ്ശേരി, കുന്ദമംഗലം, ചേളന്നൂര്‍ ബ്ലോക്കുകളില്‍
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ് ശക്തമായ മഴ