ശബരിമലയില്‍ ഭക്തജനത്തിരക്ക് തുടരുന്നു; ദര്‍ശനത്തിനായി, ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയ കൂടുതല്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും നിലവില്‍ വന്നു

ശബരിമലയില്‍ ഭക്തജനത്തിരക്ക് തുടരുന്നു. ഇന്നലെ 86,547 തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തി. സുഗമമായ മകരവിളക്ക് ദര്‍ശനത്തിനായി, ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയ കൂടുതല്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും നിലവില്‍ വന്നു.

മകരവിളക്ക് ദർശനത്തിന് മുന്നോടിയായി ദർശനം സുഗമമാക്കുന്നതിനായി കൂടുതൽ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് അറിയിച്ചിരുന്നു. പമ്പയിലെ സ്പോട്ട് ബുക്കിങ് ഇന്ന് മുതൽ നിലയ്ക്കലിൽ പ്രവർത്തിക്കുമെന്നും ശനിയാഴ്ച മുതൽ കാനനപാത വഴി തീർഥാടകരെ കടത്തി വിടില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് അറിയിച്ചു. കൂടാതെ, വെർച്വൽ, സ്പോട്ട് ബുക്കിങ് നടത്താത്ത തീർഥാടകരെയും പമ്പയിലേക്ക് കടത്തിവിടില്ലെന്നും   തിങ്കളാഴ്ച വരെ സ്പോട്ട് ബുക്കിങ് 5000 പേർക്കായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു. മകരവിളക്ക് ദിവസമായ 14ന് 1000 പേർക്ക് മാത്രം സ്പോട് ബുക്കിങ് നൽകും.

അതിനൊപ്പം ഞായറാഴ്ച മുതൽ പമ്പയിലെ പാർക്കിങ് ഒഴിവാക്കാൻ ആലോചനയുണ്ടെന്നും ജനുവരി 15 മുതൽ ഉച്ച കഴിഞ്ഞ് 3 മുതൽ വൈകുന്നേരം 5 വരെയുള്ള സ്ലോട്ടുകളിൽ ബുക്ക് ചെയ്ത തീർഥാടകർ വൈകുന്നേരം 6 ന് ശേഷം എത്തണമെന്നും വെർച്വൽ ക്യൂ ബുക്ക് ചെയ്തവർക്ക് ഇത് സംബന്ധിച്ച് മെസേജ് നൽകിയതായി പി.എസ്. പ്രശാന്ത് അറിയിച്ചു. തത്സമയ ബുക്കിങ് 15 മുതൽ 11 മണിക്ക് ശേഷമേ ഉണ്ടാകൂ. സുരക്ഷിതവും സുഗമവുമായ അയ്യപ്പദർശനം എല്ലാവർക്കും  സാധ്യമാക്കുകയാണ് ലക്ഷ്യമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ്  വ്യക്തമാക്കി.

Leave a Reply

Your email address will not be published.

Previous Story

പെരിയ കേസില്‍ സിപിഐഎം നേതാക്കള്‍ ജയില്‍ മോചിതരായി

Next Story

കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

Latest from Main News

മലബാറിന്റെ മടിത്തട്ടിലെ ജിന്നുകളുടെ താഴ്വാരം – തയ്യാറാക്കിയത് ഫൈസൽ റഹ്മാൻ

കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ മന്ദങ്കാവ് പ്രദേശത്തെ ഏതാണ്ട് അൻപത് ഏക്കറിൽ പരം ഭൂമിയിൽ വിശ്വാസവും ഐതിഹ്യ കഥകളും കൊണ്ട് ചുറ്റു പിണഞ്ഞു

എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽകേണ്ടതുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തി കേരള പൊലീസ്

എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽകേണ്ടതുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തി കേരള പൊലീസ്. അനാവശ്യമായി ലൊക്കേഷൻ അനുമതി ആവശ്യപ്പെടുന്ന ആപ്പുകളും

സാദിഖ് അലി ശിഹാബ് തങ്ങൾ മണക്കുളങ്ങര ക്ഷേത്രം സന്ദർശിച്ചു

കൊയിലാണ്ടി: ഉത്സവത്തിനിടെ ആനയിടഞ്ഞ് അപകടമുണ്ടായ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ മുസ്ലിം ലിഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ്

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും.  കിസാൻ സമ്മാൻ നിധിയുടെ

2025 ശനിയുടെ സംക്രമവും വിവിധരാശിക്കാര്‍ക്കുള്ള ഫലവും (മൂന്നാം ഭാഗം) – തയ്യാറാക്കിയത് ഡോ.ടി.വേലായുധന്‍

ആയുർദൈർഘ്യം, മരണം, രോഗങ്ങൾ, ദുരിതങ്ങൾ, സേവകർ, കൃഷി, അച്ചടക്കം, അധ്വാനം എന്നീ കാര്യങ്ങളെ സൂചിപ്പിക്കുന്ന രാശിക്കാരനായ ശനി സ്വന്തം രാശിയായ കുംഭത്തിൽ