എംഎസ് സൊല്യൂഷൻസ് സി.ഇ.ഒ മുഹമ്മദ് ഷുഹൈബിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

/

ക്രിസ്‌മസ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ച കേസിൽ പ്രതിയായ എംഎസ് സൊല്യൂഷൻസ് സി.ഇ.ഒ മുഹമ്മദ് ഷുഹൈബിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി വി.എസ്. ബിന്ദുകുമാരിയുടേയാണ് വിധി.

കഴിഞ്ഞ മാസം ഏഴിനു പരിഗണിച്ച ഹര്‍ജിയിൽ വിധി പറയുന്നതിനായി ഇന്നേക്കു മാറ്റുകയായിരുന്നു. അതേസമയം, പ്രതി മുൻകൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം. മുൻകൂര്‍ ജാമ്യം തള്ളിയതോടെ ഷുഹൈബിനെ ഉടനെ പൊലീസ് കസ്റ്റഡിയിലെടുക്കും. എംഎസ് സൊലൂഷൻസിന്‍റെ ബാങ്ക് അക്കൗണ്ടുകൾ കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് മരവിപ്പിച്ചിരുന്നു.
എംഎസ് സൊല്യൂഷൻ എന്ന യൂട്യൂബ് ചാനലിലൂടെയാണ് പ്ലസ് വൺ കണക്ക് പരീക്ഷയുടെയും എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങൾ പുറത്തായത്. 10,000ത്തിലധികം വിദ്യാർഥികൾ ഈ വിഡിയൊ കണ്ടിരുന്നു. വിദ്യാഭ്യാസ വകുപ്പിന്‍റെ ചോദ്യത്തോട് ഏറ്റവും കൂടുതൽ സമാനതകളുള്ള ചോദ്യം തയാറാക്കുന്ന ചാനലിനാണ് കൂടുതൽ വ്യൂസ് ലഭിക്കുന്നത്.  അധ്യാപകർ തന്നെ ഈ യൂ ട്യൂബ് ചാനലുകൾ കാണാൻ വിദ്യാർഥികൾക്ക് നിർദേശം നൽകിയതായും വിവരമുണ്ട്. സബ്സ്രിക്പ്ഷൻ കൂടുതൽ ലഭിക്കാൻ വലിയ കിടമത്സരമാണ് നടക്കുന്നത്. ചോദ്യപേപ്പർ തയാറാക്കിയ അധ്യാപകരും പ്രഡിക്‌ഷൻ എന്ന രീതിയിൽ ചോദ്യം പുറത്തുവിട്ട യൂട്യൂബ് ചാനലുകളും സംശയ നിഴലിലാണ്.

Leave a Reply

Your email address will not be published.

Previous Story

 ക​ർ​ണാ​ട​ക​യി​ലെ വ​ന​മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​റ് മാ​വോ​വാ​ദി​ക​ൾ ആ​യു​ധം​ വെ​ച്ച് കീ​ഴ​ട​ങ്ങി

Next Story

ശബരിമലയിൽ പൊലീസിന്റെ ആറാമത് ബാച്ച് ചുമതലയേറ്റു

Latest from Local News

വിയ്യൂർ പുളിയഞ്ചേരി ശക്തൻ കുളങ്ങര ക്ഷേത്രോത്സവം രണ്ടിന് തുടങ്ങും

കൊയിലാണ്ടി: വിയ്യൂർ പുളിയഞ്ചേരി ശ്രീശക്തൻ കുളങ്ങര ക്ഷേത്രോത്സവം മാർച്ച്‌ രണ്ട് മുതൽ ഏഴുവരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു. മാർച്ച് രണ്ടിന് തന്ത്രി

ഇന്ത്യൻ ഗ്യാസ് ഏജൻസി ഓഫിസ് അത്തോളിയിൽ നിലനിർത്തണം

നന്മണ്ട: ഗ്രാമപ്പഞ്ചായത്ത് ഏതാനും വാർഡുകളിലെ ഇന്ത്യൻ ഗ്യാസ് ഗുണഭോക്താക്കൾക്ക് ഏജൻസി ഓഫിസ് അത്തോളിയിൽ നിന്നും എളേറ്റിൽ വട്ടോളിയിലേക്ക് മാറ്റിയത് ഇരുട്ടടിയായി. അത്തോളി

എൻ.കെ. പ്രഭയുടെ കഥാ സമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു

കൊയിലാണ്ടി: എൻ.കെ. പ്രഭയുടെ കഥാസമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു. കവി ഡോ: മോഹനൻ നടുവത്തൂർ ഏറ്റുവാങ്ങി. സൃഷ്ടിപഥം