ദേശീയപാത വികസനത്തിലെ അപാകതകൾ കാരണം ജനങ്ങൾക്കുണ്ടാവുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനു. 16ന് ദേശീയപാതാ പ്രൊജക്ട് ഡയറക്ടറുടെ കാര്യാലയത്തിലേയ്ക്ക് സി പി ഐ എം നേതൃത്വത്തിൽ നടക്കുന്ന മാർച്ചിനു മുന്നോടിയായി ദേശീയപാതാ അധികൃതർക്ക് നിവേദനം സമർപ്പിച്ചു. സമരത്തിനാധാരമായ വിഷയങ്ങളെക്കുറിച്ച് പ്രൊജക്ട് വിഭാഗം എൻജിനീയറുമായി ചർച്ച നടത്തി.
എം നൗഫൽ, അശോകൻ കോട്ട്, കെ ശ്രീനിവാസൻ, കെ ടി കെ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.
