തിരുവമ്പാടിയിൽ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ, ഒരാൾ ഓടി രക്ഷപെട്ടു - The New Page | Latest News | Kerala News| Kerala Politics

തിരുവമ്പാടിയിൽ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ, ഒരാൾ ഓടി രക്ഷപെട്ടു

തിരുവമ്പാടിയില്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു യുവാവ് പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. കൂടരഞ്ഞി സ്വദേശി ഇളംതുരുത്തില്‍ അഭീഷ് (38), കാരശ്ശേരി കറുത്തപറമ്പ് സ്വദേശി തരുപ്പാല പറമ്പില്‍ ജലീഷ് ബാബു (41) എന്നിവരെയാണ് 1.78 കിലോ ഗ്രാം കഞ്ചാവുമായി തിരുവമ്പാടി പൊലീസ് പിടികൂടിയത്. താഴെ തിരുവമ്പാടി ഗേറ്റുംപടി മുതിയോട്ടുമ്മലിലെ വാടക വീട്ടില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരം ലഭിച്ച പൊലീസ്  കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയായിരുന്നു ഇവിടെ പരിശോധനക്കെത്തിയത്. പൊലീസ് എത്തിയതറിഞ്ഞ ഉടന്‍ ഇവരോടൊപ്പമുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അഭീഷിനെയും ജലീഷിനെയും പിടികൂടിയ ശേഷം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കാരശ്ശേരി കല്‍പൂര്‍ സ്വദേശിയായ ഷഫീഖ് ആണ് രക്ഷപ്പെട്ടതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇയാളാണ് വീട് വാടകക്കെടുത്തതെന്ന് പൊലീസ് പറഞ്ഞു. വാടകയ്ക്കെടുത്ത വീട്ടിൽ യുവാക്കളുടെ വരവിലും പോക്കിലും നാട്ടുകാർക്ക് സംശയം തോന്നിയിരുന്നു. തുടർന്നാണ് പൊലീസിന് രഹസ്യ വിവരം കിട്ടിയതും പരിശോധന നടത്തിയതും. വാടക വീട്ടിൽ നിന്നും ഒരു കാറും രണ്ട് ബൈക്കുകളും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ഡിസിസി ഓഫീസ് ‘ലീഡർ കെ. കരുണാകരൻ മന്ദിരം’ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

Next Story

നാദാപുരത്ത് കാറില്‍ വില്‍പ്പനക്കായി കടത്തി കൊണ്ടുവന്ന കഞ്ചാവും എംഡിഎംഎയുമായി രണ്ട് പേര്‍ അറസ്റ്റില്‍

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 17 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 17 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 3:00

മഴയിലും കാറ്റിലും ജില്ലയില്‍ വ്യാപക നാശനഷ്ടം; രണ്ടു ക്യാമ്പുകളിലായി 11 പേർ

കനത്ത മഴയിലും കാറ്റിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടം. കോഴിക്കോട് താലൂക്കിലെ കുമാരനല്ലൂര്‍ വില്ലേജില്‍ ചെറുപുഴയില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന്

അത്തോളി കൊങ്ങന്നൂർ കുന്നുമ്മൽതാഴെ മുരളീധരൻ അന്തരിച്ചു

അത്തോളി :കൊങ്ങന്നൂർ കുന്നുമ്മൽതാഴെ മുരളീധരൻ (62) അന്തരിച്ചു.അച്ഛൻ: പരേതനായ കെ.ടി ശങ്കരൻ മാസ്റ്റർ. അമ്മ:മാളു. ഭാര്യ: രുഗ്മിണി .മക്കൾ: അക്ഷിത ,

അത്തോളി കൊങ്ങന്നൂർ കുന്നുമ്മൽതാഴെ മുരളീധരൻ അന്തരിച്ചു

അത്തോളി :കൊങ്ങന്നൂർ കുന്നുമ്മൽതാഴെ മുരളീധരൻ (62) അന്തരിച്ചു.അച്ഛൻ: പരേതനായ കെ.ടി ശങ്കരൻ മാസ്റ്റർ. അമ്മ:മാളു. ഭാര്യ: രുഗ്മിണി .മക്കൾ: അക്ഷിത ,

ഹെപ്പറ്റെറ്റിസ് എ അറിയാം, പ്രതിരോധിക്കാം

ജലജന്യ രോഗങ്ങളില്‍ പ്രധാനപെട്ടതാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് മൂലമുണ്ടാകുന്ന മഞ്ഞപ്പിത്തം/ഹെപ്പറ്റൈറ്റിസ് എ. രോഗാണുക്കളാല്‍ മലിനമായ ആഹാരവും കുടിവെള്ളവും വഴിയാണ് ഈ രോഗം പകരുന്നത്.