നാദാപുരത്ത് കാറില്‍ വില്‍പ്പനക്കായി കടത്തി കൊണ്ടുവന്ന കഞ്ചാവും എംഡിഎംഎയുമായി രണ്ട് പേര്‍ അറസ്റ്റില്‍

നാദാപുരത്ത് കാറില്‍ വില്‍പ്പനക്കായി കടത്തി കൊണ്ടുവന്ന കഞ്ചാവും എംഡിഎംഎയുമായി രണ്ട് പേര്‍ അറസ്റ്റില്‍. ചെക്യാട് സ്വദേശി ചേണികണ്ടിയില്‍ നംഷീദ് (38), ഇരിങ്ങണ്ണൂര്‍ സ്വദേശി കാട്ടില്‍ പോത്തന്‍ കണ്ടി മുഹമ്മദ് (30) എന്നിവരാണ് പിടിയിലായത്. നാദാപുരം എസ് ഐ എം.പി.വിഷ്ണുവിന്റെ നേതൃത്വത്തില്‍ തൂണേരി മുടവന്തേരിയില്‍ വാഹന പരിശോധനക്കിടെയാണ് ഇരുവരും പിടിയിലായത്. ഇവരില്‍ നിന്ന് O.28 ഗ്രാം എം.ഡി.എം.എയും, 1.70 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

ഇവ കടത്താന്‍ ഉപയോഗിച്ച കെഎല്‍ 11 ബി സെഡ് 9759 നമ്പര്‍ കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കാറില്‍ നിന്ന് 16000 ത്തിലേറെ രൂപയും മൊബൈല്‍ ഫോണുകളും പോലീസ് കണ്ടെത്തി. വളയം , നാദാപുരം സ്റ്റേഷന്‍ പരിധിയില്‍ എം ഡി എം എ കേസുകളില്‍ പ്രതിയാണ് നംഷിദ്. മുഹമ്മദ് കഞ്ചാവ് കേസുകളിലും പ്രതിയാണ്.

Leave a Reply

Your email address will not be published.

Previous Story

തിരുവമ്പാടിയിൽ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ, ഒരാൾ ഓടി രക്ഷപെട്ടു

Next Story

കടമേരിയിൽ വീട്ടിനകത്ത് കിടപ്പ് മുറിയിൽ ഗുരുതരാവസ്ഥയിൽ കണ്ട യുവാവ് മരിച്ചു

Latest from Local News

ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബറില്‍ അനധികൃത പാര്‍ക്കിംഗ് നിയന്ത്രിക്കുന്നതിനായി പാര്‍ക്കിംഗ് ഫീസ് ഏര്‍പ്പെടുത്തും

ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബറില്‍ അനധികൃത പാര്‍ക്കിംഗ് നിയന്ത്രിക്കുന്നതിനായി പാര്‍ക്കിംഗ് ഫീസ് ഏര്‍പ്പെടുത്തും. പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ്

കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ താല്‍ക്കാലിക സ്റ്റാഫ് നഴ്സ് നിയമനം

കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയ്ക്കു കീഴില്‍ താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്സ് ജീവനക്കാരെ നിയമിക്കുന്നതിനായി

കൊല്ലം ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി കോളേജില്‍ കോഷന്‍ ഡെപ്പോസിറ്റ് വിതരണം

കൊയിലാണ്ടി: കൊല്ലം ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി കോളേജില്‍ 2023-24 വര്‍ഷത്തില്‍ ഡിഗ്രി,പിജി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ കോഷന്‍ ഡെപ്പോസിറ്റ് ജൂണ്‍ 20നുള്ളിൽ

ഏഷ്യാനെറ്റ്‌ സാറ്റലൈറ്റ് കമ്മ്യുണിക്കേഷൻസ് ലിമിറ്റഡ് മികവിനായൊരു ലാപ്ടോപ്പ് പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം കോഴിക്കോട് നടക്കാവ് വൊക്കേഷണൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു

സാമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങളുടെ ഭാഗമായി ഏഷ്യാനെറ്റ്‌ സാറ്റലൈറ്റ് കമ്മ്യുണിക്കേഷൻസ് ലിമിറ്റഡ് മികവിനായൊരു ലാപ്ടോപ്പ് പദ്ധതി സംഘടിപ്പിച്ചു. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടപ്പിലാക്കാൻ