63ാം സ്കൂൾ കലോത്സവത്തിൻ്റെ സ്വർണ്ണകപ്പ് ഇത്തവണ തൃശൂരിന് സ്വന്തം. 1008 പോയിൻ്റുമായി തൃശൂർ ഒന്നാമതെത്തി. 199ന് ശേഷമാണ് തൃശൂർ കപ്പ് നേടുന്നത്. പോരാട്ടത്തിൽ തൃശൂരിനൊപ്പം കടുത്ത പോരാട്ടത്തിലായിരുന്ന പാലക്കാട്ട് 1007 പോയിൻ്റുമായി രണ്ടാം സ്ഥാനം സ്വന്തമാക്കി.
നിലവിലെ ജേതാക്കളായ കണ്ണൂർ 998 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. കോഴിക്കോട് – 995, മലപ്പുറം – 977, എറണാകുളം 975, കൊല്ലം – 961, തിരുവനന്തപുരം – 952, ആലപ്പുഴ – 948, കോട്ടയം – 919, കാസർകോട് – 908, വയനാട് – 890, പത്തനംതിട്ട – 845, ഇടുക്കി – 812 എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ പോയിന്റ് നില.