ട്രെയിനിൽ തലചുറ്റി വീണ ആളെ ഹോസ്പിറ്റലിൽ എത്തിച്ച് കൊയിലാണ്ടി അഗ്നിരക്ഷാസേന

ഇന്ന് രാവിലെ 7. 15 മണിക്കുള്ള കണ്ണൂർ കോയമ്പത്തൂർ പാസഞ്ചറിൽ ആണ് ഒരാൾ അബോ ധാവസ്ഥയിൽ ആണെന്നുള്ള വിവരം കൊയിലാണ്ടി അഗ്നിരക്ഷാസേനക്ക് കിട്ടിയത്. ശേഷം സേന ട്രെയിൻ കൊയിലാണ്ടിൽ എത്തിയ സമയം കൊണ്ടോട്ടി സ്വദേശിയായ ജംഷീർ 31 വയസ്സ് എന്നയാളെ സ്റ്റേഷൻ ആംബുലൻസിൽ കൊയിലാണ്ടി ഗവൺമെന്റ് ഹോസ്പിറ്റൽ എത്തിച്ചു.
ഗ്രേഡ് ASTO ബാബു പി കെയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബിനീഷ് കെ,നിധി പ്രസാദ് ഇ എം, സിജിത്ത് സി,രജീഷ് വി പി, ഹോംഗാർഡ് ഓം പ്രകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Leave a Reply

Your email address will not be published.