ശ്രീമതി ശശികല ശിവദാസൻ എഴുതിയ ‘കണിക്കൊന്നയിൽ നിന്നും ചിനാറിലൂടെ സിയാറോസിലേക്ക്’ എന്ന പുസ്തകം ജനുവരി 4 ന് കോഴിക്കോട് എം.എസ്.എസ് ഓഡിറ്റോറിയത്തിൽ വച്ച് പ്രൗഢഗംഭീരമായ സദസ്സിൽ ബഹുമാന്യനായ ശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി കേണൽ ആർ.കെ.നായർക്ക് ആദ്യപ്രതി നൽകി പ്രകാശനം ചെയ്തു. കൽപ്പറ്റ നാരായണൻ, പി സുരേന്ദ്രൻ, പി.കെ പാറക്കടവ്, നന്ദകിഷോർ, ദീപാ നിഷാന്ത് തുടങ്ങിയ പ്രമുഖ വ്യക്തികളും ഈ ചടങ്ങിൽ പങ്കെടുത്തു. ശ്രീനഗറിലും ലേ -ലഡാക്കിലും ഒന്നൊന്നര മാസത്തോളം സഞ്ചരിച്ച് എഴുതിയതാണീ പുസ്തകം. അവിടെ നടന്ന പല യുദ്ധങ്ങളെപ്പറ്റിയും പട്ടാളക്കാരുടെയും സാധാരണ ജനങ്ങളുടെ ജീവിതങ്ങളെ പറ്റിയും പ്രകൃതിയെപ്പറ്റിയും ഒരു കഥ പോലെ നിങ്ങൾക്ക് വായിച്ച് അറിയാനാവും. ശ്രീമതി ശശികല കൊയിലാണ്ടി കോതമംഗലം സ്വദേശിനിയാണ്. ഈ പുസ്തകം കൊയിലാണ്ടി ദ മാസ്റ്റർ പുസ്തക ഭവനിൽ ലഭ്യമാണ്.
