കൊയിലാണ്ടി മേലൂർ ശിവക്ഷേത്രത്തിലെ പ്രദക്ഷിണവഴിയും തിരുമുറ്റവും കരിങ്കൽ പാകൽ ആരംഭിച്ചു. ക്ഷേത്രം മേൽശാന്തി മുരളീകൃഷ്ണൻ നമ്പൂതിരി ആദ്യ ശിലാസ്ഥാപനം നടത്തി. ക്ഷേത്ര ഭരണസമിതി പ്രസിഡണ്ട് അഡ്വക്കേറ്റ് രഞ്ജിത്ത് ശ്രീധർ, സെക്രട്ടറി ബാലകൃഷ്ണൻ സി.പി, ട്രഷറർ കരുണാകരൻ, ശിലാസ്ഥാപന കമ്മിറ്റി കൺവീനർ പി.എം ബാബു, ചെയർമാൻ ഷൈജി എന്നിവർ നേതൃത്വം നൽകി. നിരവധി ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.
