പാലക്കാട് :മുക്കാളി റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയിൽ പ്രതിഷേധിച്ചു പാലക്കാട് റെയിൽവെ ഡിവിഷൻ ഓഫിസിന് മുന്നിൽ .നിൽപ്പ് സമരം നടത്തി. ജനകീയ ആക്‌ഷൻ കമ്മിറ്റി ആഭിമുഖ്യത്തിലാണ് സമരം. കെ.കെ രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. റെയിൽവെ അവഗണന തുടർന്നാൽ സമരം ശക്തമാക്കും. ഡി വിഷണൽ മാനേജർ ജനപ്രതിനിധികൾക്ക് നൽകിയ ഉറപ്പ് പാലിക്കണമെന്ന് എം.എൽ.എ പറഞ്ഞു. ജനപ്രതിനിധികൾ, സാമൂഹിക രാഷ്ടീയ സംസ്കാരിക സംഘടനകൾ, റസിഡൻസ് അസോസിയേഷൻ, വ്യാപാരി സംഘടനകൾ ഇതിൽ പങ്കെടുത്തു. കോവിഡിനു മുൻപ് സ്റ്റോപ്പുണ്ടായിരുന്ന തീവണ്ടികൾക്ക് സ്റ്റോപ്പ് പുനഃസ്ഥാപിച്ചുകിട്ടാനാണ് പ്രതിഷേധം. കോവിഡ് ലോക്ഡൗൺ കാലത്ത് നിർത്തലാക്കിയ കണ്ണൂർ-കോയമ്പത്തൂർ, കോയമ്പത്തൂർ-കണ്ണൂർ, തൃശ്ശൂർ-കണ്ണൂർ, മംഗളുരു-കോഴിക്കോട് എന്നീ ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഉയരുന്നത്. കൂടാതെ മുക്കാളി റെയിൽവേ സ്റ്റേഷന്റെ വികസനവും നടപ്പാക്കണം.റെയിൽവേ അധികൃതരോടും കേന്ദ്രസർക്കാരിനോടും പലരീതിയിൽ അഭ്യർഥിച്ചിട്ടും മുക്കാളി സ്റ്റേഷന് അനുകൂലമായ നടപടിയുണ്ടാകുന്നില്ല. തുടർന്നാണ് നിൽപ്പ് സമരം നടത്തിയത്.
അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഗിരിജ സമര പ്രഖ്യാപനം നടത്തി. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.പി നിഷ, സംയുക്ത ആക്ഷൻ കമ്മിറ്റി ചെയർമാൻ പി. ബാബുരാജ്, എം.പി ബാബു, കെ സുരേഷ് ബാബു, യു.എ റഹീം, പ്രദീപ് ചോമ്പാല എ.ടി ശ്രീധരൻ, , റീന രയരോത്ത്, പി.കെ പ്രകാശൻ വിപി .പ്രകാശൻ, സി.എച്ച് അച്യുതൻ നായർ,.പി.പി ശ്രീധരൻ, കെ. ജനാർദ്ദനൻ സംസാരിച്ചു. കോയമ്പത്തൂർ – കണ്ണൂർ ടെയിനിന് മുക്കാളിയിൽ സ്റോപ്പ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഡി.ആർ എം. എം.എൽ.എ യ്ക്ക് ഉറപ്പ് നൽകി. നേരത്തെ പാലക്കാട് സ്റ്റേഷനിൽ നിന്നും പ്രകടനമായി ഡിവിഷണൽ ഓഫിസിലേക്ക് നീങ്ങി. ആർ.പി.എഫും പോലിസും ചേർന്ന് ഓഫിസിന് മുന്നിൽ തടഞ്ഞു. പ്രകടനത്തിന് പി.കെ പ്രീത, കെ.പി ജയകുമാർ, ഹാരിസ് മുക്കാളി, കെ.ലീല, കെ.സാവിത്രി, കെ.കെ ജയചന്ദ്രൻ, കെ.പി ഗോവിന്ദൻ, വി.പി സനൽ, എം.പ്രഭുഭാസ്, കെ.പി രവീന്ദ്രൻ, കെ.പി വിജയൻ എന്നിവർ നേതൃത്യം നൽകി.