ഹരിതം ബുക്സ് പുറത്തിറക്കിയ “എം എ ജോൺസൺ- ഇവിടെ ഇങ്ങനെ ഒരു മനുഷ്യൻ” എന്ന പുസ്തകം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വച്ച് മുൻ ആഭ്യന്തരമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന രമേശ് ചെന്നിത്തലക്ക് നൽകിക്കൊണ്ട് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പുസ്തക പ്രകാശനം നിർവ്വഹിച്ചു. വി ജോയ് എം എൽ എ അധ്യക്ഷത വഹിച്ചു. നവകേരളം കർമ്മ പദ്ധതി കോഡിനേറ്റർ ടി എൻ സീമ, മുൻ പ്ലാനിങ് ബോർഡ് അംഗം സി പി ജോൺ, ബുക്ക് മാർക്ക് മുൻ സെക്രട്ടറി എം ഗോകുലേന്ദ്രൻ, ശാന്തി ഗ്രാമം എൽ പങ്കജാക്ഷൻ, എഡിറ്റർ ടി കെ സുനിൽകുമാർ എന്നിവർ സംസാരിച്ചു. മാധ്യമപ്രവർത്തകൻ എം ജി രാധാകൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തി. എം എ ജോൺസൺ മറുപടി പ്രസംഗം നടത്തി. യുവ ഗായിക ഷിയോൺ സജി സ്വാഗത ഗാനം ആലപിച്ചു. സംഘാടക സമിതി കൺവീനർ ജോബിൻ തോമസ് സ്വാഗതവും സംഘാടക സമിതി ചെയർമാൻ ഡോ: എസ് ശ്രീകുമാർ നന്ദിയും രേഖപ്പെടുത്തി.
