പോകാം, ഐതീഹ്യങ്ങള്‍ കേട്ടു മയങ്ങുന്ന പാണ്ടിപ്പാറയുടെ ഉയരത്തിലേക്ക്

അരിക്കുളത്തിന്റെ ഗ്രാമ്യഭംഗി പൂര്‍ണ്ണമായും ആസ്വദിക്കാന്‍ കഴിയുന്ന പാണ്ടിപ്പാറ ടൂറിസം പദ്ധതി ഭൂപടത്തില്‍ ഇടം പിടിക്കാന്‍ കൊതിക്കുന്നു. പാണ്ടിപ്പാറയെ അരിക്കുളത്തെ പ്രധാന ടൂറിസം സ്‌പോട്ടാക്കി മാറ്റാനുളള നടപടികള്‍ വൈകുകയാണ്. പ്രകൃതിയെ നോവിക്കാതെ ആവാസ വ്യവസ്ഥയെ തകിടം മറിക്കാതെ, പ്രകൃതിയോടും ഭൂപ്രദേശത്തോടും ചേര്‍ന്നുള്ള ടൂറിസം വികസനമാണ് ഇവിടെ വേണ്ടതെന്നാണ് അരിക്കുളം ഗ്രാമപഞ്ചായത്തിന്റെ ആഗ്രഹമെന്ന് പ്രസിഡന്റ് എം.എം.സുഗതന്‍ പറയുന്നു.

പാണ്ടിപ്പാറയില്‍ നിന്നുളള കാഴ്ചകള്‍ ഏറെ ആസ്വാദ്യകരമാണ്. പാണ്ടിപ്പാറയുടെ നിറുകയില്‍ നിന്ന് നോക്കിയാല്‍ അങ്ങകലെ ഏച്ചുമലയും, കാപ്പുമലയും, കണ്ണമ്പത്ത് മലയും കാണാം. കണ്ണമ്പത്ത് അമ്പലവും, തിരുവങ്ങായൂര്‍ ശിവക്ഷേത്രവും അടുത്താണ്. കൊയിലാണ്ടിയില്‍ നിന്ന് 10 കിലോമീറ്ററും അരിക്കുളം അങ്ങാടിയില്‍ നിന്ന് രണ്ടു കിലോമീറ്ററും സഞ്ചരിച്ചാല്‍ പാണ്ടിപ്പാറയിലെത്താം. അരിക്കുളം പറമ്പത്ത് പാറക്കുളങ്ങര റോഡിലൂടെ വന്നാല്‍ പാണ്ടിപ്പാറയിലെത്താം. സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം നൂറ് അടി ഉയരത്തിലാണ് പാണ്ടിപ്പാറ എട്ട് ഹെക്ടര്‍ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്നു. അരിക്കുളം കെ.പി.എം.എസ്.എസ്.എം ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപത്തു നിന്നും വാകമോളി എല്‍.പി സ്‌കൂളിന് സമീപത്ത് നിന്നും മലയിലേക്ക് കയറാം.

ഒഴിവ് ദിവസങ്ങളിലും സായാഹ്നങ്ങളിലും പാണ്ടിപ്പാറ തേടി ഒട്ടെറെ പേരെത്തും. പാണ്ടിപ്പാറയുടെ ഏറ്റവും മുകളിലുള്ള കരിയാത്തന്‍പാറയില്‍ നിന്ന് കാഴ്ച കൂടുതല്‍ മനോഹരമാകും. കുട്ടിച്ചാത്തനും കരിത്രാണ്ടനും തമ്മിലുളള ഏറ്റുമുട്ടലിനെ തുടര്‍ന്ന് കുട്ടിച്ചാത്തന്‍ കരിത്രാണ്ടനെ പാണ്ടിമലയിലേക്ക് എറിഞ്ഞുവെന്നാണ് ഐതിഹ്യം. കരിത്രാണ്ടന്‍ വീണ സ്ഥലമാണ് ഏറ്റവും മുകളിലുളള കരിയാത്തന്‍ പാറയെന്നാണ് വിശ്വാസം.

പാണ്ടി പാറയ്ക്ക് മുകളില്‍ സമതലമാണ്. ഒരിക്കലും വറ്റാത്ത മൂന്ന് നീറുറവകളുമുണ്ട്. കുട്ടികള്‍ ഊഞ്ഞാലാടിക്കളിക്കുന്ന കാട്ടുവള്ളികളും ഇവിടെയുണ്ട്. റോഡ് സൗകര്യം മെച്ചപ്പെടുത്തിയാല്‍ സഞ്ചാരികള്‍ക്ക് അനുഗ്രഹമാകും. പാണ്ടിപ്പാറ ടൂറിസം പദ്ധതിയ്ക്ക് വിനോദ സഞ്ചാര വകുപ്പിന്റെ സഹായം ആവശ്യമാണ്. ഇക്കാര്യം ഉന്നയിച്ച് നേരത്തെ തന്നെ ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസിന് ഗ്രാമ പഞ്ചായത്ത് നിവേദനം നല്‍കിയിരുന്നു.
പാണ്ടിപ്പാറയില്‍ ഒട്ടെറെ ഔഷധ ചെടികളുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. കാട്ട്‌തെച്ചി, മേന്തോന്നി, പാറക്കൂര്‍ക്കില്‍, നാഗവളളി, പനിച്ചം, പ്രസാരണി, ചെറുതേക്ക്, പുല്ലാഞ്ഞി, വെളളപ്പനിച്ചം, അടക്കാപ്പാല, നിലമ്പരണ്ട, വള്ളിക്കാഞ്ഞിരം, ഈച്ചപ്പൂവ്, പാല്‍വളളി, ചെറുപനിച്ചം, കൊഴിഞ്ഞില്‍, കാട്ടുഴുന്ന്, വള്ളിഒഴുന്ന്, മങ്ങാഞ്ഞള്‍ എന്നിവ ഇവിടെയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി മേലൂർ ശിവക്ഷേത്രത്തിലെ പ്രദക്ഷിണവഴിയും തിരുമുറ്റവും കരിങ്കൽ പാകൽ ആരംഭിച്ചു

Next Story

നടി ഹണി റോസിൻ്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Latest from Local News

ലഹരി വിരുദ്ധ റീൽ മേക്കിംങ്ങ് മത്സരവുമായി സബർമതി സാംസ്കാരിക വേദി

കുറ്റ്യാടി: വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും വിൽപനയ്ക്കുമെതിരെ സമൂഹ മനസാക്ഷി ഉണർത്താൻ സബർമതി സാംസ്കാരിക വേദി കുറ്റ്യാടി രംഗത്ത്. അടുത്തിടെ ഉണ്ടായ

എളാട്ടേരി കോഴി ഫാമിലെ നിരവധി കോഴികളെ തെരുവ് നായ ആക്രമിച്ചു കൊന്നു

എളാട്ടേരി കോഴി ഫാമിലെ നിരവധി കോഴികളെ തെരുവ് നായ ആക്രമിച്ചു കൊന്നു.  കുളങ്ങരകത്തൂട്ട് ഗീതയുടെ കോഴി ഫാമിലെ കോഴികളെയാണ് ഇന്നലെ രാത്രി

സി.കെ വാസു മാസ്റ്റർ എഴുതിയ ചെറുകഥാ സമാഹാരമായ ‘ഉപ്പാപ്പനും കിണ്ണവും ഗ്രീൻ പ്രോട്ടോക്കോളും’ പ്രകാശനം ചെയ്തു

മൂടാടി വിദ്യഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി റിട്ടയേർഡ് ചെയ്ത സി.കെ വാസു മാസ്റ്റർ എഴുതിയചെറുകഥാ സമാഹാരമായ ‘ഉപ്പാപ്പനും കിണ്ണവും ഗ്രീൻ പ്രോട്ടോക്കോളും’

കൊയിലാണ്ടി എളാട്ടേരി അരുൺലൈബ്രറിയുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം നടത്തി

കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം നടത്തി. വനിതാവേദി കൺവീനർ കെ. അനീഷ അധ്യക്ഷത വഹിച്ച ചടങ്ങ് സാംസ്കാരിക

കീഴരിയൂർ കോൺഗ്രസ് മണ്ഡലം കർഷക സംഗമം സംഘടിപ്പിച്ചു

കീഴരിയൂർ: കർഷകർ നാടിൻ്റെ സമ്പത്താണെന്ന് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് മാജുഷ് മാത്യൂസ് പറഞ്ഞു. കർഷക കോൺഗ്രസ് കീഴരിയൂർ മണ്ഡലം കമ്മറ്റി